Breaking

Saturday, March 30, 2019

സസ്‌പെന്‍സ് അവസാനിക്കുന്നില്ല- രാഹുല്‍ വയനാടും പ്രിയങ്ക വാരാണസിയിലും മത്സരിച്ചേക്കും- ചര്‍ച്ചകള്‍ മുറുകുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാടും പ്രിയങ്ക ഗാന്ധി വാരണാസിയിലും മത്സരിക്കാന്‍ ആലോചന.രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ടുപോകുകയാണ്. രാഹുല്‍ ഗാന്ധി വയനാട്ടിലും പ്രിയങ്ക ഗാന്ധിയെ വാരാണസിയിലും മത്സരിപ്പിച്ചുകൊണ്ടുള്ള തന്ത്രമാണ് ഹൈക്കമാന്‍ഡില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. 

പ്രിയങ്കയുടെ വരവിന് ബി.ജെ.പി ആരോപണങ്ങളെ മറികടക്കാനും മോദിയെ സമ്മര്‍ദ്ദത്തിലാക്കാനും കഴിയുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. കര്‍ണാടകയിലെ വിജയസാധ്യതയില്‍ നേതൃത്വത്തിന് ആശങ്കയുള്ളതായാണ് സൂചന. പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടായേക്കും.


 



from Anweshanam | The Latest News From India https://ift.tt/2CKcu9c
via IFTTT