മലപ്പുറം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോ എന്നത് എത്രയും വേഗം തീരുമാനമെടുക്കണമെന്ന് മുസ്ലീം ലീഗ്. ഇക്കാര്യത്തെക്കുറിച്ച് ഹൈദരാലി ശിഹാബ് തങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും എത്രയും പെട്ടന്ന് തന്നെ തീരുമാനമുണ്ടാകണമെന്നും പ്രതീക്ഷിക്കുന്നതായും മുസ്ലീം ലീഗ് സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ വേഗം തീരുമാനം വേണം. പ്രചാരണത്തില്‍ യുഡിഎഫ് മുന്നേറിക്കൊണ്ടിരിക്കുന്ന സമയമാണിത്. വയനാട്ടിലെ സ്ഥാനാര്‍ഥിത്വം വൈകുന്നത് മറ്റുമണ്ഡലങ്ങളിലെ പ്രചാരണത്തെയും ബാധിക്കുന്നു.അതിനാല്‍ തീരുമാനം വൈകരുത്. സ്ഥാനാര്‍ഥി പ്രഖ്യാപനം നീണ്ടുപോകരുതെന്ന വികാരം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. പക്ഷേ, തീരുമാനം കോണ്‍ഗ്രസാണ് എടുക്കേണ്ടത്- കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ മുസ്ലീം ലീഗ് സ്വാഗതം ചെയ്യുന്നതായും ആ നിലപാടില്‍ മാറ്റമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എന്നാല്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തീരുമാനമെടുക്കുന്നത് നീണ്ടുപോകരുതെന്നും കോണ്‍ഗ്രസിന്റെ ദേശീയ-സംസ്ഥാന നേതാക്കളുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
from Anweshanam | The Latest News From India https://ift.tt/2OyRaIp
via IFTTT