Breaking

Saturday, March 30, 2019

ഇന്‍സ്റ്റഗ്രാം വീഡിയോകളില്‍ ഇനി സീക്ക് ബാര്‍ ഉടനെത്തും

ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ മെസ്സേജിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയുടെ ഇഷ്ടമുള്ള ഭാഗം കാണാന്‍ സഹായിക്കുന്ന സീക്ക് ബാര്‍ ഉടനെത്തും. 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സീക്ക് ബാര്‍ ഉപയോഗിച്ച്‌ ഇഷ്ടമുള്ള ഭാഗം ഉപഭോക്താക്കള്‍ക്ക് കാണാം. നിലവില്‍ ഇന്‍സ്റ്റഗ്രാമിലെ ഐജിടിവി വഴി നല്‍കുന്ന വീഡിയോകളില്‍ മാത്രമാണ് സീക്ക് ബാര്‍ ഉള്ളത്.

റിവേഴ്‌സ് എന്‍ജിനീയറായ ജെയ്ന്‍ മന്‍ജൂന്‍ ആണ് ഇന്‍സ്റ്റഗ്രാമില്‍ പുതിയ പരീക്ഷണം നടക്കുന്ന കാര്യം പുറത്തുവിട്ടത്. സീക്ക് ബാറോടുകൂടിയ ഇന്‍സ്റ്റഗ്രാം വീഡിയോയുടെ സ്‌ക്രീന്‍ഷോട്ട് സഹിതം അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു. പുതിയ അപ്‌ഡേഷന്‍ സംബന്ധിച്ച്‌ ഇന്‍സ്റ്റഗ്രാം പ്രതികരിച്ചിട്ടില്ല.



from Anweshanam | The Latest News From India https://ift.tt/2JPCRAt
via IFTTT