വാഷിങ്ടൺ: മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയ സൗദി സംഘത്തിന് അമേരിക്കയിൽ നിന്ന് പരിശീലനം ലഭിച്ചെന്ന് റിപ്പോർട്ട്. വാഷിങ്ടൺ പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനാണ് ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വെച്ച് 15 അംഗ സംഘമെത്തിഖഷോഗിയെ കൊലപ്പെടുത്തിയത്. ഖഷോഗിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ആസിഡിൽ ഇട്ട് നശിപ്പിച്ചുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ വൈദ്യുതി വാൾ ഉപയോഗിച്ചാണ് മൃതദേഹം വെട്ടിനുറുക്കിയതെന്നാണ് പുതിയ റിപ്പോർട്ട്. കൊലപാതകം ആദ്യം നിഷേധിച്ച സൗദി അറേബ്യ അന്താരാഷ്ട്ര സമ്മർദ്ദം വന്നതോടെ പതിനൊന്ന് പേർക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. Content Highlights:Saudi Team That Killed Khashoggi Received Training In US: Report
from mathrubhumi.latestnews.rssfeed https://ift.tt/2uDwl5o
via
IFTTT