Breaking

Sunday, March 31, 2019

കിട്ടാക്കടത്തിന്റെയും വായ്പത്തട്ടിപ്പിന്റെയും ‘ഭാരം’ ഉപഭോക്താവിലേക്ക്;സേവനനിരക്ക് കുതിക്കും

തൃശ്ശൂർ: കിട്ടാക്കടവും വായ്പത്തട്ടിപ്പും കുത്തനെ കൂടിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ പൊതുമേഖലാ ബാങ്കുകൾ കടുത്ത നടപടികളിലേക്ക്. സേവനങ്ങൾക്കുള്ള ഫീസ് ഉയർത്താനാണ് നീക്കം. ഏപ്രിൽ ഒന്നിന് വിജയ ബാങ്കിനെയും ദേന ബാങ്കിനെയും ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിക്കും. ലയനത്തിലൂടെ എല്ലാ സേവനങ്ങളുടെയും ഫീസ് വർധിപ്പിച്ച് ലാഭം ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഉയർത്തേണ്ട ഫീസുകളെക്കുറിച്ചും നിർദേശങ്ങൾ നൽകി. മാസം മൂന്ന് നിക്ഷേപത്തിന് മുകളിൽ നടത്തിയാൽ വൻ ചാർജ് ഈടാക്കുന്നതുമുതൽ വലിയ നോട്ടെണ്ണൽ ചാർജ് വരെ ഇതിൽപ്പെടും. ഫലത്തിൽ കിട്ടാക്കടവും വായ്പത്തട്ടിപ്പും മൂലമുണ്ടായ പ്രതിസന്ധി ഉപഭോക്താവിലേക്ക് വരും. കൂടിവരുന്ന കിട്ടാക്കടവും കുറയുന്ന ആസ്തിയുമാണ് ബാങ്കുകളെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്. അഞ്ചുവർഷമായി പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം കൂടിയും അറ്റാദായം കുറഞ്ഞും വരികയാണ്. 2017 ഏപ്രിൽ ഒന്നിന് സ്റ്റേറ്റ് ബാങ്കുകളുടെ ലയനം നടത്തിയെങ്കിലും കാര്യങ്ങൾ മെച്ചപ്പെട്ടില്ല. 2013-14ൽ 1,27,653 കോടി രൂപ ലാഭമുണ്ടാക്കിയപ്പോൾ കിട്ടാക്കടത്തിനായി വകയിരുത്തിയത് 90,634 കോടിയാണ്. ലാഭത്തിന്റെ ഏതാണ്ട് 71 ശതമാനം. 2015-16ൽ 1,36,926 കോടി രൂപ ലാഭമുണ്ടാക്കിയപ്പോൾ 1,54,918 രൂപ കിട്ടാക്കടത്തിനായി വകയിരുത്തി. ലാഭത്തിന് പുറമേ 14 ശതമാനം അധികമായി ആസ്തിയിൽനിന്ന് വകയിരുത്തി. സ്റ്റേറ്റ് ബാങ്ക് ലയനം നടന്ന 2017-18 സാമ്പത്തികവർഷത്തിൽ 1,55,585 കോടിയായിരുന്നു രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ മൊത്തം ലാഭം. കിട്ടാക്കടത്തിനായി മാറ്റിവെച്ചത് 2,40,956 കോടിയും. ലാഭം മുഴുവനും മാത്രമല്ല ആസ്തിയിൽനിന്ന് 85,371 കോടിയും (55 ശതമാനം) വകയിരുത്തേണ്ടിവന്നു. 21 പൊതുമേഖലാ ബാങ്കുകളുടെ അഞ്ചുവർഷത്തെ മൊത്തം പ്രവർത്തനക്കണക്ക് (തുക കോടിയിൽ) വർഷം ലാഭം കിട്ടാക്കടത്തിന് വകയിരുത്തിയത് അറ്റാദായം 2013-14 1,27,653 90,634 37,019 2014-15 1,38,440 1,00,900 37,540 2015-16 1,36,926 1,54,918 -17,992 2016-17 1,58,982 1,70,370 -11,388 2017-18 1,55,585 2,40,956 -85,371 Content Highlights: service tax,cooperative banks, Kerala


from mathrubhumi.latestnews.rssfeed https://ift.tt/2I3ky8G
via IFTTT