Breaking

Sunday, March 31, 2019

ബാലാക്കോട്ട് വ്യോമാക്രമണത്തിന്റെ പേരില്‍ മോദിയെ എന്തുകൊണ്ട് പ്രശംസിച്ചുകൂടാ - രാജ്‌നാഥ്

ഗാന്ധിനഗർ: ബാലാക്കോട്ടിലെ ഭീകര കേന്ദ്രങ്ങൾക്കുനേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എന്തുകൊണ്ട് പ്രശംസിച്ചുകൂടായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ നാമനിർദ്ദേശ പത്രിക സമർപ്പണത്തോട് അനുബന്ധിച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്യവെയാണ് രാജ്നാഥ് ഇക്കാര്യം ചോദിച്ചത്. ബംഗ്ലാദേശ് രൂപവത്കരിച്ചതിത് ഇന്ദിരാഗാന്ധിയുടെ നേട്ടമായി കാണാമെങ്കിൽ ഭീകരവാദികൾക്ക് എതിരായ നീക്കം പ്രധാനമന്ത്രി മോദിയുടെ നേട്ടമായി വിലയിരുത്താമെന്നും അദ്ദേഹം പറഞ്ഞു. ബലാക്കോട്ട് വ്യോമാക്രമണം രാഷ്ട്രീയവത്കരിക്കുന്നുവെന്ന് ആരോപിക്കുന്നവർ ഒരുകാര്യം മറക്കരുത്. 1971 ലെ യുദ്ധത്തിൽ പാകിസ്താനെ വെട്ടിമുറിച്ച് സൈന്യം ബംഗ്ലാദേശ് രൂപവത്കരിച്ചു. അടൽ ബിഹാരി വാജ്പേയി അതിന്റെ പേരിൽ ഇന്ദിരാഗാന്ധിയെ പാർലമെന്റിൽ പ്രശംസിച്ചു. പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി മോദി ശക്തമായ തിരിച്ചടി നൽകാൻ ഉറച്ച തീരുമാനമെടുത്തു. ഇതേത്തുടർന്നാണ് വ്യോമസേന ബലാക്കോട്ടിൽ ആക്രമണം നടത്തിയത്. അതിന്റെ പേരിൽ പ്രധാനമന്ത്രിയെ പ്രശംസിച്ചുകൂടാ എന്നുപറയുന്നത് എന്തുകൊണ്ടാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ പിൻബലത്തോടെയാണ് എക്കാലത്തും സൈന്യം ശക്തമായ നീക്കങ്ങൾ നടത്തിയിട്ടുള്ളത്. മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ അന്നത്തെ കോൺഗ്രസ് സർക്കാരിന് ഒരു നടപടിയും സ്വീകരിക്കാനായില്ല. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ആറാമത്തെ ശക്തമായ ശക്തമായ സമ്പദ് വ്യവസ്ഥയായി വളർന്നത്. എന്നാൽ കോൺഗ്രസ് അധ്യക്ഷൻ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുകയാണ്. ഇത്തരം അധിക്ഷേപങ്ങൾക്ക് ജനാധിപത്യ രീതിയിൽ തിരിച്ചടി നൽകണമെന്ന് ജനങ്ങളോട് അഭ്യർഥിക്കുന്നു. മോദി കള്ളനാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. എന്നാൽ അദ്ദേഹത്തിനെതിരെ ഒരു അഴിമതി ആരോപണം പോലുമില്ലെന്നതാണ് വാസ്തവം. കാവൽക്കാരൻ ശുദ്ധനാണ്. ഗാന്ധിനഗർ മണ്ഡലത്തിൽ അമിത് ഷാ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Rajnath Singh, Air strikes, PM Narendra Modi


from mathrubhumi.latestnews.rssfeed https://ift.tt/2I3SOk3
via IFTTT