പത്തനംതിട്ട: എം.ജി. സർവകലാശാലയിലെ പ്രൈവറ്റ് വിദ്യാർഥികൾക്ക് ഓപ്പൺ കോഴ്സ് ഇന്റേണൽ മാർക്കിനുള്ള എല്ലാ ചോദ്യങ്ങളും സിലബസിന് പുറത്തുനിന്നെന്ന് പരാതി. എം.ജി സർവകലാശാലയുടെ വ്യാഴാഴ്ച നടന്ന ബി.എ., ബി.കോം. (പ്രൈവറ്റ്) അഞ്ചാം സെമസ്റ്റർ പരീക്ഷയിൽ ഔട്ട്ലൈൻ ഓഫ് ഇക്കണോമിക് തോട്ട് എന്ന വിഷയത്തിലെ ചോദ്യങ്ങളെക്കുറിച്ചാണ് പരാതി ഉയർന്നിരിക്കുന്നത്. ഓപ്പൺ കോഴ്സിന് പ്രൈവറ്റായി രജിസ്റ്റർ ചെയ്തവർക്കാണ് പൊതുപരീക്ഷയ്ക്കൊപ്പം ഇന്റേണൽ പരീക്ഷയും നടത്തിയത്. ഒബ്ജക്ടീവ് രീതിയിലായിരുന്നു ഇത്. സർവകലാശാലയുടെ വെബ്സൈറ്റിൽ ഓരോ വിഷയത്തിന്റെയും പരമാവധി 200 മാതൃകാചോദ്യങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അതിൽനിന്ന് 20 ചോദ്യങ്ങളാണ് ഇന്റേണൽ മാർക്കിന് വേണ്ടി നൽകേണ്ടിയിരുന്നത്. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ചോദ്യങ്ങളിൽ ഒന്നുപോലും വ്യാഴാഴ്ച നടന്ന പരീക്ഷയിൽ ഉൾപ്പെടുത്തിയില്ലെന്നാണ് പരാതി. പകരം ഹിസ്റ്ററി ഓഫ് ഇക്കണോമിക് തോട്ട് എന്ന വിഷയത്തിലെ ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയത്. ഇങ്ങനെ ഒരു വിഷയം സിലബസിൽ ഇല്ലെന്ന് അധ്യാപകരും പറഞ്ഞു. 360 വിദ്യാർഥികളാണ് ഈ വിഷയം തിരഞ്ഞെടുത്തിട്ടുള്ളത്. അതേസമയം വെബ്സെറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന മാതൃകാ ചോദ്യാവലിയിൽനിന്നുള്ളവയാണ് പരീക്ഷയ്ക്ക് ഉപയോഗിച്ചതെന്ന് സർവകലാശാലാ അധികൃതർ അറിയിച്ചു. വൈസ് ചാൻസലർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് സ്റ്റേറ്റ് പാരലൽ കോളേജ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ആർ.അശോക് കുമാർ പറഞ്ഞു. Content Highlights: MG University open course exam questions out of syllabus
from mathrubhumi.latestnews.rssfeed https://ift.tt/2WxySdl
via
IFTTT