Breaking

Saturday, March 30, 2019

സ്ത്രീധനം നല്‍കിയില്ല യുവതിയെ പട്ടിണിക്കിട്ട് കൊന്നു

കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്നു. യുവതിയുടെ ഭര്‍ത്തവായ ചന്തു ലാലും.ഭര്‍തൃമാതാവ് ഗീത ലാലും ചേര്‍ന്നാണ് യുവതിയെ പട്ടിണിക്കിട്ട് കൊന്നത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. 

കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകളാണ് തുഷാര. 21 ന് ഉച്ചയ്ക്ക് ബോധക്ഷയം സംഭവിച്ച തുഷാരയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 2013ലായിരുന്നു തുഷാരയുടെയും ചന്തുവിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് മൂന്നു മാസമായപ്പോള്‍ മുതല്‍ രണ്ടുലക്ഷം രൂപ സ്ത്രീധനം നല്‍കണമെന്ന് ചന്തുലാല്‍ തുഷാരയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയിരുന്നില്ല. ചന്തുലാലും അമ്മയും ചേര്‍ന്ന് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു.

സ്ത്രീധനപീഡനം, മാനസികവും ശാരീരികവുമായി പീഡിപ്പിക്കല്‍, ഭക്ഷണവും ചികിത്സയും നല്‍കാതിരിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇരുവരെയും കേസെടുത്തിരിക്കുന്നത്.



from Anweshanam | The Latest News From India https://ift.tt/2JPS04T
via IFTTT