രജിഷ വിജയന്‍ നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫൈനല്‍സ്. ഈ ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും. ഒരു സൈക്ലിംഗ് താരത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ആലീസ് എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഏപ്രില്‍ പത്തിന് കട്ടപ്പനയില്‍ ആരംഭിക്കും.
തുടര്‍ന്ന് മേയ് 5 മുതല്‍ തിരുവനന്തപുരത്ത് ചിത്രീകരണം നടക്കും. നവാഗതനായ പി.ആര്. അരുണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്നു. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സ്, ഹെവന്‍ലി മൂവീസ് എന്നീ ബാനറുകളില്‍ മണിയന് പിള്ള രാജുവും പി.രാജീവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
from Anweshanam | The Latest News From India https://ift.tt/2V3dkF6
via IFTTT