കോട്ടയം: രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വ പ്രഖ്യാപനം വൈകുന്നതിൽ മനപ്രയാസമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്ഥാനാർഥിത്വം അട്ടിമറിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് താൻ സിപിഎമ്മിനെയല്ല വിമർശിച്ചതെന്നുംമുല്ലപ്പള്ളി പറഞ്ഞു.കോട്ടയത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരേ ഒരു പാർട്ടി ഡൽഹിയിൽ അന്തർനാടകങ്ങൾ നടത്തിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു.ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്നും രാഹുലിന്റെ വരവ് ചിലരെ ഭയപ്പെടുത്തുന്നുണ്ടെന്നുമുള്ള മുല്ലപ്പള്ളിയുടെ പ്രസ്താവന സിപിഎമ്മിനെതിരാണെന്ന വ്യഖ്യാനങ്ങളുണ്ടായിരുന്നു. എന്നാൽ മുല്ലപ്പള്ളി ഇത് നിഷേധിച്ചു കൊണ്ടാണ് ഇന്ന് മാധ്യമങ്ങളോട് സംസാരിച്ചത്. "സ്ഥാനാർഥിത്വം അട്ടിമറിച്ചതിന് വിമർശിച്ചത് സിപിഎമ്മിനെയല്ല.നാടകങ്ങളെ കുറിച്ച്ഞാൻ പറഞ്ഞില്ല. സിപിഎമ്മിനെ കുറിച്ചും ഞാൻ പറഞ്ഞിട്ടില്ല. ഡൽഹിയിൽ നടന്ന കാര്യങ്ങൾ വിശദമായി പങ്കുവെക്കും", മുല്ലപ്പള്ളി പറഞ്ഞു. സ്ഥാനാർഥിത്വ പ്രഖ്യാപനം വൈകുന്നതിൽ ലീഗ് നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചതിനോടും മുല്ലപ്പള്ളി പ്രതികരിച്ചു. തീരുമാനം എപ്പോൾഉണ്ടാകുമെന്ന് അറിയില്ലെന്നുംലീഗിന്റെ ആശങ്കയെ ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ലെന്നുമാണ്മുല്ലപ്പള്ളി പറഞ്ഞത്. "പലപ്പോഴും വയനാട്ടിലെ സ്ഥാനാർഥിത്വംനിർണ്ണയിക്കപ്പെടാതെ പോവുമ്പോൾ അവിടത്തെ പ്രവർത്തനം സ്തംഭിപ്പിക്കപ്പെടുമെന്ന ഉത്കണ്ഠ എല്ലാ പാർട്ടി പ്രവർത്തകരും പങ്കു വെച്ചു എന്ന് മാത്രമേയുള്ളൂ. ലീഗിന്റെ എല്ലാ നേതാക്കളുമായും ഞാൻ സംസാരിച്ചു.ആ കാര്യങ്ങൾ അവരെന്നോട് സംസാരിച്ചു.അഭിപ്രായങ്ങളും പങ്കുവെച്ചു. അതിലപ്പുറം ആശങ്ക അവർക്കുണ്ടെന്ന് തോന്നുന്നില്ല", മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. content highlights:Mullappally Ramachandran on Rahul Gandhi candidateship in Wayanad and CPM Involvement
from mathrubhumi.latestnews.rssfeed https://ift.tt/2uDY1r4
via
IFTTT