Breaking

Saturday, March 30, 2019

കേരള ലാന്റ് കമ്മീഷന്‍ ഏജന്റ് അസോസിയേഷന്‍ സമ്മേളനം ഇന്ന്

കൊച്ചി :  കേരള ലാന്റ് കമ്മീഷന്‍ ഏജന്റ് അസോസിയേഷന്റ് 14 -മത് സംസ്ഥാന സമ്മേളനം ഇന്ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്ക്ക് 2.30 ന് ദേശീയ ട്രേഡ് യൂണിയന്‍ കോര്‍ഡിനേഷന്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജി.ദേവരാജന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.വി. മോഹനന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍ മുഖ്യാതിഥിയാകും.

ചാര്‍ളി ഫെലിക്സ്, എ.എം. സെയ്തു, ജോയി പോള്‍, കെ. രാഗേഷ്, സതീശന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



from Anweshanam | The Latest News From India https://ift.tt/2V7a37E
via IFTTT