Breaking

Sunday, March 31, 2019

അരുണ്‍ യുവതിയുമായി അടുത്തത് കുട്ടികളോട് സ്‌നേഹം നടിച്ച്; ഭര്‍ത്താവിന്റെ മരണത്തില്‍ ദുരൂഹത..!

തിരുവനന്തപുരം: തൊടുപുഴയിൽ മർദനമേറ്റ കുട്ടിയുടെ അച്ഛൻ ബിജുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. മണക്കാട് കല്ലാട്ടുമുക്ക് ബാബുവിന്റെയും രമണിയുടെയും മകനാണ് ബിജു. ബാബുവാണ് വെള്ളിയാഴ്ച മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കഴിഞ്ഞ മേയിലാണ് ബിജു മരിച്ചത്. ഹൃദയാഘാതമാണെന്ന നിഗമനത്തിൽ മൃതദേഹം ദഹിപ്പിച്ചു. ബിജുവിന്റെ മൂത്തമകനെ ക്രൂരമായി മർദിച്ച അരുൺ ആനന്ദിന് ബിജുവിന്റെ മരണത്തിൽ പങ്കുള്ളതായി സംശയിക്കുന്നതായി ബാബു പറഞ്ഞു. ബാബുവിന്റെ ഇളയ സഹോദരിയുടെ മകനാണ് അരുൺ. വീട്ടുകാരുമായി ഏറെ വർഷമായി അരുണിന് ഒരു ബന്ധവുമില്ല. മദ്യത്തിനും മയക്കുമരുന്നിനും അടിമയാണിയാൾ. പത്തു വർഷം മുൻപാണ് ബിജു വിവാഹിതനായത്. സി-ഡിറ്റിലെ ജീവനക്കാരനായിരുന്നപ്പോഴായിരുന്നു വിവാഹം. പിന്നീട് ടെക്നോപാർക്കിലായിരുന്നു ജോലി. വിവാഹത്തിന് അരുൺ ആനന്ദ് പങ്കെടുത്തിരുന്നില്ല. വർഷങ്ങൾക്ക് മുമ്പ് ബിജു, അരുണിന് പണം കടം നൽകിയിരുന്നു. ഇതു തിരിച്ചു നൽകാത്തതിന്റെ പേരിൽ ഇരുവരും തമ്മിൽ ബിജുവിന്റെ കല്ലാട്ട്മുക്കിലെ വീട്ടിൽ വച്ച് വഴക്കുണ്ടായിരുന്നു. ഇതിനു ശേഷം ആനന്ദ് കല്ലാട്ടുമുക്കിലെ വീട്ടിൽ വന്നത് ബിജു മരിച്ചപ്പോൾ മാത്രമാണെന്ന് ബാബു പറഞ്ഞു. ബിജുവിന്റെ മരണത്തിനു പിന്നാലെ അരുണിന്റെ വരവ് ബന്ധുക്കളിൽ സംശയം ഉയർത്തിയിരുന്നു. ബിജുവും ഭാര്യയും തിരുവനന്തപുരത്തെ വീട്ടിൽ താമസിക്കുമ്പോൾ വളരെ സന്തോഷത്തിലായിരുന്നതിനാൽ ഹൃദയാഘാതമാണെന്ന് ബിജുവിന്റെ ഭാര്യ പറഞ്ഞതിൽ സംശയം തോന്നിയിരുന്നില്ലെന്നും ബാബു പറഞ്ഞു. കുട്ടികളോട് വലിയ അടുപ്പം കാണിച്ചാണ് ഇയാൾ യുവതിയുമായി ബന്ധമുണ്ടാക്കിയെടുത്തത്. മരിച്ച ഭർത്താവിന്റെ ആത്മാവ് തന്നോടൊപ്പം ഉള്ളതായി ഇയാൾ യുവതിയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. കുട്ടികളെ കാണാതെയിരിക്കാൻ വയ്യെന്ന പേരിൽ അടുത്തുകൂടി വിശ്വാസം നേടിയെടുത്തതോടെ യുവതി ബന്ധുക്കളുടെ എതിർപ്പ് മറികടന്ന് ഇയാളുമായി അടുപ്പമുണ്ടാക്കി. ഭർത്താവ് മരിച്ച് ആറുമാസമായപ്പോൾ യുവതി അരുണിനൊപ്പം ഒളിച്ചോടി. ഇടയ്ക്ക് ഇവർ പേരൂർക്കടയിൽ വാടകയ്ക്ക് താമസിച്ചിരുന്നു. പേരൂർക്കട സ്കൂളിലാണ് കുട്ടി പഠിച്ചിരുന്നത്. ഇവിടെ നിന്നും ടി.സി. വാങ്ങിയാണ് ഇവർ തൊടുപുഴയിലേക്ക് പോയത്. Content Highlights:thodupuzha child assault case-arun anand


from mathrubhumi.latestnews.rssfeed https://ift.tt/2JSbshy
via IFTTT