Breaking

Sunday, March 31, 2019

അരുൺ ആനന്ദ് ഇളയകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന് പോലീസ്

തൊടുപുഴ: ഏഴുവയസ്സുകാരനെ ക്രൂരമായി മർദിച്ച കേസിലെ പ്രതി അരുൺ ആനന്ദ് ഇളയകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായി ഇടുക്കി ജില്ലാപോലീസ് മേധാവി കെ.ബി. വേണുഗോപാൽ. ഇയാൾക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുക്കുെമന്നും അദ്ദേഹം പറഞ്ഞു. സംഭവം നടന്ന വാടകവീട്ടിൽ എത്തിച്ചുനടത്തിയ ചോദ്യം ചെയ്യലിൽ, കുട്ടികളെ ക്രൂരമായി മർദിച്ചിരുന്നെന്ന് പ്രതി സമ്മതിച്ചു. വധശ്രമം, ബാലനീതി നിയമത്തിലെ വകുപ്പുകൾ എന്നിവയാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇളയകുട്ടിയുടെ വൈദ്യപരിശോധനയിൽ ജനനേന്ദ്രിയത്തിൽ വീക്കമുണ്ടായതായി കണ്ടെത്തി. ലൈംഗികമായി ദുരുപയോഗം ചെയ്തതിന് ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളുടെ പിൻബലവുമുണ്ട്. യുവതിയുടെയും ഇളയകുട്ടിയുടെയും മൊഴികളും സംഭവസ്ഥലത്തുനിന്നു ലഭിച്ച തെളിവുകളുമെല്ലാം ഇയാൾക്കെതിരേയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും വല്യമ്മയുടെയും സാന്നിധ്യത്തിൽ ഇളയകുട്ടിയിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പോലീസ് ശ്രമിക്കുകയാണ്. ആദ്യം ഒളിച്ചുകളി, പിന്നെ കുറ്റസമ്മതം ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് പ്രതിയെ കുമാരമംഗലത്തെ വാടകവീട്ടിൽ തെളിവെടുപ്പിനായെത്തിച്ചത്. ഇവിടെ പ്രതിയെ അരമണിക്കൂറോളം ചോദ്യംചെയ്തു. തനിക്കൊന്നും ഓർമയില്ലെന്നാണ് പ്രതി ആദ്യം പറഞ്ഞത്. അപ്പോൾ ഇളയകുട്ടിയുടെയും അമ്മയുടെയും മൊഴിയെക്കുറിച്ച് പോലീസ് പറഞ്ഞു. ശാസ്ത്രീയ തെളിവുകളും നിരത്തി ചോദ്യംചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയെ ഉപദ്രവിച്ച മുറിയിലായിരുന്നു പ്രതിയുമായി പോലീസ് കൂടുതൽ സമയം ചെലവഴിച്ചത്. കുട്ടിയെ ആക്രമിച്ചവിധം ഇയാൾ വിശദീകരിച്ചു. കുഞ്ഞിനെ തൊഴിക്കുകയും എടുത്തെറിയുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തെന്ന് ഇയാൾ സമ്മതിച്ചു. മുറിയിലെ ഭിത്തിയിലും നിലത്തും രക്തപ്പാടുകളുണ്ട്. കഴുകി വൃത്തിയാക്കാൻ ശ്രമിച്ചതിന്റെ ലക്ഷണവും കാണാം. തൊടുപുഴ ഡിവൈ.എസ്.പി. കെ.പി. ജോസ്, സി.ഐ. അഭിലാഷ് ഡേവിഡ്, പ്രിൻസിപ്പൽ എസ്.ഐ. എ.പി. സാഗർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. Content Highlights: thodupuzha child abuse, police, sexual abuse


from mathrubhumi.latestnews.rssfeed https://ift.tt/2uAr2DV
via IFTTT