Breaking

Saturday, March 30, 2019

താര സംഘടന അമ്മയുടെ ആസ്ഥാനം മാറ്റുന്നു

കൊച്ചി : മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുന്നു. എറണാകുളം ദേശാഭിമാനി റോഡിലാണ് പുതിയ ആസ്ഥാനം വരുന്നത്. സംഘടനയുടെ പ്രസിഡന്റ് നടന്‍ മോഹന്‍ലാല്‍ പുതിയ കെട്ടിടത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങി. 11 സെന്റ് സ്ഥലത്ത് 12,000 സ്‌ക്വയര്‍ഫീറ്റിലെ അഞ്ചുനില കെട്ടിടമാണ് വാങ്ങിയത്. അതും 5.75 കോടി രൂപയ്ക്കാണ് സംഘടന വാങ്ങിയത്. കൊച്ചിയിലേക്ക് ഓഫീസ് മാറ്റുന്നതോടെ ക്ഷേമപ്രവര്‍ത്തനം നടത്താന്‍ കൂടുതല്‍ സഹായകരമാകുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. നിലവില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസ് അടുത്ത മൂന്ന് മാസത്തിനകം കൊച്ചിയിലേക്ക് മറ്റും.

അമ്മയുടെ ഭാരവാഹികളായ ഇടവേള ബാബു, മുകേഷ് മുതിര്‍ന്ന താരങ്ങളായ ജനാര്‍ദ്ദനന്‍, കവിയൂര്‍ പൊന്നമ്മ, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ജയസൂര്യ, ബാബുരാജ്, ഹണി റോസ്, രചനാ നാരായണന്‍ കുട്ടി, ശ്വേതാമേനോന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അമ്മ നടത്തുന്ന കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ആസ്ഥാനമൊരുക്കുകയാണ് പുതിയ ഓഫീസിലൂടെ ലക്ഷ്യമിടുന്നതെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
 



from Anweshanam | The Latest News From India https://ift.tt/2OzyTL8
via IFTTT