കൊൽക്കത്ത: സംഘപരിവാർ വിദ്യാർഥി സംഘടനയായ അഖില ഭാരതീയ വിദ്യാർഥി പരിഷത് ( എബിവിപി) നോട്ടയെ്ക്കെതിരായ പ്രചാരണം നടത്തുന്നു. ബിജെപി കൂടുതൽ സീറ്റുകൾ നേടാൻ ആഗ്രഹിക്കുന്ന പശ്ചിമ ബംഗാളിലാണ് എബിവിപിയുടെ പ്രചാരണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ടിങ് മെഷിനിലെ നോട്ടയ്ക്ക് വോട്ട് രേഖപ്പെടുത്തുന്നത് പരമാവധി കുറയ്ക്കാനാണ് എബിവിപിയുടെ പ്രചാരണം. തെരുവുനാടകം, ചുവരെഴുത്തുകൾ, തെരുവോര യോഗങ്ങൾ, സമൂഹമാധ്യമങ്ങൾ തുടങ്ങിയവ മുഖേനെയാണ് പ്രചാരണം നടക്കുന്നത്. നോട്ടയ്ക്ക് വോട്ട് ചെയ്യുന്നത് വോട്ട് പാഴാക്കുന്നതിന് തുല്യമാണെന്ന പ്രചാരണമാണ് എബിവിപി നടത്തുന്നത്. അതേസമയം ദേശീയ തലത്തിൽ നോട്ടയ്ക്കെതിരെ സോഷ്യൽ മീഡിയ വഴി പ്രചാരണം നടക്കുന്നുണ്ടെന്നാണ് വിവരങ്ങൾ. നോട്ടയ്ക്ക് വോട്ട് രേഖപ്പെടുത്തി വിലയേറിയ വോട്ട് പാഴാക്കി കളയരുതെന്ന് എബിവിപി ജനങ്ങളോട് അഭ്യർഥിക്കുന്നു. നോട്ടയ്ക്ക് വോട്ട് നൽകാതെ ഓരോരുത്തരും വോട്ട് രേഖപ്പെടുത്തി എന്ന് എല്ലാവരും ഉറപ്പാക്കണം. ലഭ്യമായതിൽ ഏറ്റവും മികച്ച സ്ഥാനാർഥി തിരഞ്ഞെടുക്കപ്പെടുകയാണ് വേണ്ടതെന്ന് എബിവിപി ബംഗാൾ സംസ്ഥാന സെക്രട്ടറി സപ്തർഷി സർക്കാർ പറയുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ ആരിലും വോട്ട് രേഖപ്പെടുത്താൻ താത്പര്യമില്ലാത്ത വോട്ടർമാർക്ക് വേണ്ടിയാണ് നോട്ട ( നൺ ഓഫ് ദി എബോവ്) എന്ന ബട്ടൺ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നോട്ടയ്ക്ക് വോട്ട് കൂടുതൽ കിട്ടുന്ന സാഹചര്യമുണ്ടായാൽ തിരഞ്ഞെടുപ്പിൽ എന്തുമാറ്റം വരുത്തണമെന്ന് വ്യക്തമായ നിർദ്ദേശങ്ങളില്ല. നിലവിൽ ഒരു തിരഞ്ഞെടുപ്പിലും നോട്ടയ്ക്ക് വിജയിച്ച സ്ഥാനാർഥിയേക്കാൾ വോട്ട് രേഖപ്പെടുത്തിയിട്ടില്ല. Content Highlights:ABVP starts campaign against NOTA
from mathrubhumi.latestnews.rssfeed https://ift.tt/2CLDq8J
via
IFTTT