Breaking

Sunday, March 31, 2019

അരുൺ തിരുവനന്തപുരത്തെ ഗുണ്ടകളുടെ ‘കോബ്ര’

തിരുവനന്തപുരം: തൊടുപുഴയിൽ ഏഴുവയസ്സുകാരനെ മർദിച്ചവശനാക്കിയ തിരുവനന്തപുരം നന്തൻകോട് സ്വദേശി അരുൺ ആനന്ദ് തലസ്ഥാനത്തെ ഗുണ്ടാസംഘങ്ങളുടെ ഉറ്റത്തോഴനായിരുന്നു. കൊലക്കേസ് ഉൾപ്പെടെ ഏഴു കേസുകളിൽ പ്രതിയായിരുന്നു. നന്തൻകോട് ഫ്ളാറ്റാണ് ഗുണ്ടാസംഘങ്ങളുടെ താവളം. കോബ്ര എന്ന അപരനാമത്തിലാണ് ഗുണ്ടാ സംഘങ്ങൾക്കിടയിൽ അരുൺ അറിയപ്പെട്ടിരുന്നത്. ബാങ്ക് ജീവനക്കാരായ അച്ഛനമ്മമാരിൽ രണ്ടു മക്കളിൽ ഇളയ മകനായിരുന്നു. ഇയാളുടെ മൂത്ത സഹോദരൻ കരസേനയിൽ ലെഫ്റ്റനന്റ് കേണലാണ്. പത്താം ക്ലാസ് വരെയാണ് അരുൺ പഠിച്ചത്. ഇയാളുടെ അച്ഛൻ കെട്ടിടത്തിൽനിന്നു വീണാണ് മരിച്ചത്. ഇതേ തുടർന്ന് ബാങ്കിന്റെ മലപ്പുറം ശാഖയിൽ ആശ്രിതനിയമനം ലഭിച്ചെങ്കിലും ഒരു വർഷത്തിനു ശേഷം അതുപേക്ഷിച്ച് തിരുവനന്തപുരത്തെത്തി. ഗുണ്ടാസംഘവുമായി ചേർന്ന് മണൽ കടത്തായിരുന്നു പിന്നീട് പണി. പിന്നീട് അമ്മയെ ഭീഷണിപ്പെടുത്തി നന്തൻകോട്ടെ ഫ്ളാറ്റ് എഴുതിവാങ്ങി. പിന്നീട് അവിടെയായിരുന്നു താമസം. ഇതോടെ മദ്യപാനവും ലഹരിഉപയോഗവും കൂടി. മണൽകടത്തിൽ ഒരു അഭിഭാഷകയുടെ മകനും അരുണിന് സഹായിയായി. ആഡംബരജീവിതം ഇഷ്ടപ്പെട്ടിരുന്ന അരുൺ പണത്തിനായി ലഹരി കടത്തിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. വധംശ്രമം, അടിപിടി, പണം തട്ടൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയായിരുന്നു. കുട്ടികളോട് സ്നേഹം നടിച്ച് യുവതിയുമായി അടുത്തു കുട്ടികളോട് വലിയ അടുപ്പം കാണിച്ചാണ് ഇയാൾ യുവതിയുമായി ബന്ധമുണ്ടാക്കിയെടുത്തത്. മരിച്ച ഭർത്താവിന്റെ ആത്മാവ് തന്നോടൊപ്പം ഉള്ളതായി ഇയാൾ യുവതിയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. കുട്ടികളെ കാണാതെയിരിക്കാൻ വയ്യെന്ന പേരിൽ അടുത്തുകൂടി വിശ്വാസം നേടിയെടുത്തതോടെ യുവതി ബന്ധുക്കളുടെ എതിർപ്പ് മറികടന്ന് ഇയാളുമായി അടുപ്പമുണ്ടാക്കി. ഭർത്താവ് മരിച്ച് ആറുമാസമായപ്പോൾ യുവതി അരുണിനൊപ്പം ഒളിച്ചോടി. ഇടയ്ക്ക് ഇവർ പേരൂർക്കടയിൽ വാടകയ്ക്ക് താമസിച്ചിരുന്നു. പേരൂർക്കട സ്കൂളിലാണ് കുട്ടി പഠിച്ചിരുന്നത്. ഇവിടെ നിന്നും ടി.സി. വാങ്ങിയാണ് ഇവർ തൊടുപുഴയിലേക്ക് പോയത്. thodupuzha child abuse, police, accused


from mathrubhumi.latestnews.rssfeed https://ift.tt/2HXJa2u
via IFTTT