Breaking

Sunday, March 31, 2019

കൂരിരുട്ടിൽ ഒറ്റയ്ക്ക് അവൻ; തുണയായത് അയൽവാസികൾ

തൊടുപുഴ: തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ മർദനമേറ്റ് ചോരയൊലിപ്പിച്ച് കിടന്ന 'പപ്പി'യുമായി അച്ചയും അമ്മയും പോയി. ആ നാലുവയസ്സുകാരൻ ആ വീട്ടിൽ ഒറ്റയ്ക്കായി. അയൽവാസിയെത്തുമ്പോൾ ആ കുരുന്ന് സോഫയിൽ തളർന്നുറങ്ങുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് കുട്ടിയുടെ മൂത്ത സഹോദരനെ അമ്മയുടെ സുഹൃത്ത് ആക്രമിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അമ്മയും പ്രതി അരുണും ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ഇളയകുട്ടി വാടകവീട്ടിൽ മണിക്കൂറുകളോളം തനിച്ചായി. ആശുപത്രിയിൽ പോലീസ് വിവരം തിരക്കവേയാണ് ഇളയകുട്ടി വീട്ടിൽ തനിച്ചാണെന്ന വിവരമറിഞ്ഞത്. പുലർച്ചെ അഞ്ചോടെ പോലീസ് അയൽവാസിയുടെ വീട്ടിലേക്ക് വിളിച്ചു. വീട്ടിൽ കുട്ടി തനിച്ചാണെന്നും അവനെ രക്ഷിക്കണമെന്നും പറഞ്ഞു. ഇവർ ഉടൻ വീട്ടിലെത്തിയപ്പോൾ കുട്ടി സോഫയിൽ തളർന്നുറങ്ങുകയായിരുന്നു. തന്റെ വീട്ടിലെത്തിച്ച അയൽവാസി അവന് ആഹാരം നൽകി. ക്ഷീണം മാറിയപ്പോഴാണ് രാത്രിയിൽ നടന്ന ക്രൂരതയുടെ കഥകൾ അവൻ പറയുന്നത്. മാത്രമല്ല കേസിലെ പ്രതി അരുൺ ആനന്ദ് ഇളയകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായി ഇടുക്കി ജില്ലാപോലീസ് മേധാവി കെ.ബി. വേണുഗോപാൽ. ഇയാൾക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുക്കുെമന്നും അദ്ദേഹം പറഞ്ഞു. സംഭവം നടന്ന വാടകവീട്ടിൽ എത്തിച്ചുനടത്തിയ ചോദ്യം ചെയ്യലിൽ, കുട്ടികളെ ക്രൂരമായി മർദിച്ചിരുന്നെന്ന് പ്രതി സമ്മതിച്ചു. വധശ്രമം, ബാലനീതി നിയമത്തിലെ വകുപ്പുകൾ എന്നിവയാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇളയകുട്ടിയുടെ വൈദ്യപരിശോധനയിൽ ജനനേന്ദ്രിയത്തിൽ വീക്കമുണ്ടായതായി കണ്ടെത്തി. ലൈംഗികമായി ദുരുപയോഗം ചെയ്തതിന് ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളുടെ പിൻബലവുമുണ്ട്. യുവതിയുടെയും ഇളയകുട്ടിയുടെയും മൊഴികളും സംഭവസ്ഥലത്തുനിന്നു ലഭിച്ച തെളിവുകളുമെല്ലാം ഇയാൾക്കെതിരേയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും വല്യമ്മയുടെയും സാന്നിധ്യത്തിൽ ഇളയകുട്ടിയിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പോലീസ് ശ്രമിക്കുകയാണ് കുട്ടി സുരക്ഷിതനാണെന്ന് പോലീസിൽ വിളിച്ചറിയിക്കുകയും തുടർന്ന് അവരെത്തി ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2JS5SeO
via IFTTT