ഐ പി എലിൽ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. മൊഹാലിയിലാണ് മത്സരം. പഞ്ചാബിന്റെ ആദ്യ ഹോം മത്സരമാണ് ഇന്നത്തേത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ത്യന്‍സ് ഇന്ന് ഇറങ്ങുന്നത്. അതെ സമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ പരാജയം മറക്കാനാകും പഞ്ചാബിന്റെ ശ്രമം.
പഞ്ചാബ് കളിച്ച രണ്ട് മത്സരത്തിലും വിവാദങ്ങളുടെ പിടിയിലായിരുന്നു. ആദ്യ മത്സരത്തില്‍ അശ്വിന്റെ മങ്കാദിങ് വിവാദമായിരുന്നെങ്കില്‍ രണ്ടാം മത്സരത്തില്‍ സര്‍ക്കിളിനു പുറത്ത് മൂന്നു ഫീല്‍ഡര്‍മാരെ നിർത്തി അശ്വിന്റെ നായകത്വത്തിലാണ് വിവാദമായത്.
ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍സ് രണ്ടാം മത്സരത്തില്‍ വമ്പൻ തിരിച്ചുവരവാണ് നടത്തിയത്. യുവരാജ് സിങ്ങും (ഹാട്രിക്ക് സിക്സര്‍ ) റോഹിറ്റ്‌മാനും (48) അടിച്ചു തകര്‍ക്കുകയും യോര്‍ക്കറുകളുമായി ബുമ്രയും അരങ്ങ് തകര്‍ത്തപ്പോള്‍ മത്സരം മുംബൈ ഇന്ത്യന്‍സിന് സ്വന്തമായിരുന്നു.
from Anweshanam | The Latest News From India https://ift.tt/2YvyBtn
via IFTTT