Breaking

Sunday, March 31, 2019

പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ വീണ്ടും വരണം; ഇല്ലെങ്കില്‍ രാജ്യത്തിന് ആപത്ത്: ഹേമമാലിനി

മഥുര: പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും തെരഞ്ഞെടുക്കപ്പെടണമെന്ന് നടിയും ബിജെപി എംപിയുമായ ഹേമമാലിനി. മോദി വന്നിലെങ്കില്‍ രാജ്യം തന്നെ അപകടത്തിലാകുമെന്ന് അവര്‍ പറഞ്ഞു. 

രാജ്യത്തിനു വേണ്ടി ശരിയായ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ മോദിക്ക് മാത്രമേ ധൈര്യമുള്ളു. മോദി ജി അല്ലാതെ വേറൊരു വ്യക്തി ഇല്ല. അദ്ദേഹം തന്നെ തിരികെയെത്തണം. അദ്ദേഹത്തിന് പകരം വേറെ ആരെങ്കിലും അധികാരത്തിലേറിയാല്‍ രാജ്യം അപകടത്തിലാവും. അതുകൊണ്ടാണ് തങ്ങളെല്ലാം അദ്ദേഹത്തെ തിരികെക്കൊണ്ടുവരാന്‍ കഠിനാധ്വാനം ചെയ്യുന്നതെന്നു ഹേമമാലിനി പറഞ്ഞു.

പ്രധാനമന്ത്രി കൊണ്ടുവരുന്ന പദ്ധതികളെയെല്ലാം പരിഹസിക്കുന്ന പ്രതിപക്ഷത്തിന്റെ നടപടി വേദനാജനകമാണ്. അദ്ദേഹം രാജ്യത്തിന് വേണ്ടി ചെയ്യുന്നതെല്ലാം നല്ലതിനാണ്. അതൊക്കെ ധൈര്യത്തോട് കൂടിയാണ് അദ്ദേഹം ചെയ്യുന്നതെന്നും ഹേമമാലിനി അഭിപ്രായപ്പെട്ടു



from Anweshanam | The Latest News From India https://ift.tt/2V9BLkk
via IFTTT