Breaking

Friday, March 29, 2019

മോദിയുടെ പ്രസംഗം: ചട്ടലംഘനമാണോയെന്നതിൽ തെരഞ്ഞെടുപ്പ്​ കമ്മീഷൻ തീരുമാനം ഇന്ന്​

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ ഉ​പ​ഗ്ര​ഹ​വേ​ധ മി​സൈ​ൽ പ​രീ​ക്ഷ​ണ വി​വ​രം രാജ്യത്തെ അഭിസംബോധന ചെയ്​ത്​  പ്രഖ്യാപിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ചട്ടലംഘനമാണോയെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ്​ കമ്മീഷൻെറ തീരുമാനം ഇന്നുണ്ടാകും. ബ​ഹി​രാ​കാ​ശ, പ്ര​തി​രോ​ധ ശാ​സ്​​ത്ര​ജ്​​ഞ​ർ ജ​ന​ങ്ങ​ളെ അ​റി​യി​ക്കേ​ണ്ട വിഷയങ്ങൾ പ്രധാനമന്ത്രി നേരിട്ട് പറയുന്നത് തെരഞ്ഞെടുപ്പിൽ ജനങ്ങളെ സ്വാധീനിച്ചേക്കാം.

ഉ​പ​ഗ്ര​ഹ​വേ​ധ മി​സൈ​ൽ പ​രീ​ക്ഷ​ണ വി​വ​രം പ്രധാനമന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്​ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ കമ്മീ​ഷ​ൻ പ്ര​ത്യേ​ക സ​മി​തി​​യെ നി​യോ​ഗി​ച്ചിരുന്നു. തെരഞ്ഞെടുപ്പ്​ കമ്മീഷൻ ഒാ​ഫീ​സ​ർ​മാ​ർ അ​ട​ങ്ങി​യ സ​മി​തിയെയാണ്​ ഇക്കാര്യം പരിശോധിക്കാൻ നിയോഗിച്ചത്​. 

ബ​ഹി​രാ​കാ​ശ, പ്ര​തി​രോ​ധ ശാ​സ്​​ത്ര​ജ്​​ഞ​ർ ജ​ന​ങ്ങ​ളെ അ​റി​യി​ക്കേ​ണ്ട കാ​ര്യം സ്വ​യം ഏ​റ്റെ​ടു​ത്ത്​ ദേ​ശ​സു​ര​ക്ഷ​യു​ടെ കാ​വ​ലാ​ളെ​ന്ന നി​ല​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ശ്ര​മി​ച്ചു​വെ​ന്ന്​ കു​റ്റ​പ്പെ​ടു​ത്തി ​വി​വി​ധ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മീഷ​നെ സ​മീ​പി​ച്ചി​രു​ന്നു.



from Anweshanam | The Latest News From India https://ift.tt/2WyQKVp
via IFTTT