Breaking

Friday, March 29, 2019

ലൂസിഫറിന് ആദ്യ ദിനത്തില്‍ ലഭിച്ചത് റെക്കോഡ് വരവേല്‍പ്പ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന് ആദ്യ ദിനത്തില്‍ ലഭിച്ചത് റെക്കോഡ് വരവേല്‍പ്പ് ആണ് ഉണ്ടായിരിക്കുന്നത്. രാത്രി നൂറോളം പ്രത്യേക ഷോകളാണ് ഉണ്ടായിരുന്നത്. മികച്ച മാസ് ത്രില്ലര്‍ എന്ന അഭിപ്രായം ഉയര്‍ന്നതോടെയാണ് കേരളത്തിലും പുറത്തുള്ള സെന്ററുകളിലും മികച്ച തിരക്കാണ് ചിത്രത്തിന് അനുഭവപ്പെട്ടിരിക്കുന്നത്. ആദ്യ ദിനത്തില്‍ ട്രിവാന്‍ഡ്രം പ്ലക്സുകളില്‍ നിന്ന് 22.11 ലക്ഷം രൂപയാണ് ലൂസിഫര്‍ നേടിയത്. 1950ഓളം ഷോകളാണ് ആദ്യ ദിനത്തില്‍ ഒടിയന് ലഭിച്ചതെങ്കില്‍ 1600ഓളം ഷോകളാണ് ലൂസിഫറിന് ലഭിച്ചിട്ടുള്ളത്.

8 ലക്ഷം മള്‍ട്ടിപ്ലക്സില്‍ നിന്ന് സ്വന്തമാക്കിയ കായംകുളം കൊച്ചുണ്ണിക്കു പുറകില്‍ മലയാള ചിത്രങ്ങളില്‍ മള്‍ട്ടിപ്ലക്സ് കളക്ഷനില്‍ രണ്ടാം സ്ഥാനം ലൂസിഫറിനുണ്ട്. 59 ഷോകളാണ് ചിത്രത്തിന് തലസ്ഥാനത്തെ പ്ലക്സുകളില്‍ ഉള്ളത്. 99 ശതമാനത്തിനു മുകളിലായിരുന്നു ഒക്കുപ്പന്‍സി. കൊച്ചി മള്‍ട്ടിപ്ലക്സുകളിലും ആദ്യ ദിനത്തില്‍ 99 ശതമാനത്തിനു മുകളില്‍ ഒക്കുപ്പന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 15.12 ലക്ഷമാണ് ആദ്യ ദിന കളക്ഷന്‍. 1 സംസ്ഥാനത്ത് മൊത്തമായി തിരക്ക് പരിഗണിച്ച് നൂറിലധികം ഷോകള്‍ ചിത്രത്തിന് കൂട്ടിച്ചേര്‍ക്കപ്പെട്ടു. എന്നാല്‍ ആദ്യ ദിനത്തിലെ കേരളത്തിലെ മൊത്തം കളക്ഷനില്‍ മോഹന്‍ലാലിന്റെ തന്നെ ഒടിയനെ മറികടക്കാന്‍ ലൂസിഫറിനായില്ല എന്നാണ് വിവരം.ചെന്നൈ, ബെംഗളൂരു തുടങ്ങിയ പ്രധാന സെന്ററുകളില്‍ ഇന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
 



from Anweshanam | The Latest News From India https://ift.tt/2FJbV1l
via IFTTT