Breaking

Friday, March 29, 2019

ഓച്ചിറ കേസ്: പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊല്ലം: ഓച്ചിറയിൽ നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി മുഹമ്മദ് റോഷനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതിയിലാണ് ഇയാളെ ഹാജരാക്കുക. പോക്‌സോ നിയമപ്രകാരമാണ് റോഷനെതിരെ കേസെടുത്തിട്ടുള്ളത്.

പെൺകുട്ടിക്ക് പതിനെട്ട് വയസ്സ് പൂർത്തിയായതാണെന്നും ബന്ധുക്കൾ ഹാജരാക്കിയ രേഖ വ്യാജമാണെന്നും കാട്ടി റോഷന്‍റെ അച്ഛൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആധാർ ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കാനാണ് ഇവരുടെ തീരുമാനം.

അതേസമയം, ഇന്നലെ ഓച്ചിറയിൽ എത്തിച്ച പെൺകുട്ടിയുടെ വൈദ്യ പരിശോധന പൂർത്തിയായി. നിലവിൽ സാമൂഹിക വകുപ്പിന്‍റെ സംരക്ഷണയിലുള്ള പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിടാനാണ് പൊലീസ് തീരുമാനം. മാതാപിതാക്കൾക്കൊപ്പം പോകാൻ തയ്യാറല്ലെങ്കിൽ കുട്ടിയെ സാമൂഹിക നീതി വകുപ്പിന്‍റെ ഹോസ്റ്റലിലേക്ക് മാറ്റും.



from Anweshanam | The Latest News From India https://ift.tt/2V1Grc7
via IFTTT