Breaking

Friday, March 1, 2019

സെന്‍സെക്‌സില്‍ 222 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: പുതിയ മാസത്തിന്റെ തുടക്ക ദിവസത്തിൽ ഓഹരി വിപണിയിൽ മികച്ച നേട്ടം. സെൻസെക്സ് 222 പോയന്റ് ഉയർന്ന് 36090ലും നിഫ്റ്റി 67 പോയന്റ് നേട്ടത്തിൽ 10860ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1306 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 265 ഓഹരികൾ നഷ്ടത്തിലുമാണ്. വേദാന്ത, ഇന്ത്യബുൾഹൗസിങ്, യെസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ, സൺ ഫാർമ, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഭാരതി എയർടെൽ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ഒഎൻജിസി, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2IXwevN
via IFTTT