Breaking

Friday, March 1, 2019

ബിന്‍ലാദന്റെ മകനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ പ്രഖ്യാപിച്ച് അമേരിക്ക

വാഷിങ്ടൺ: കൊല്ലപ്പെട്ട അൽഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദന്റെ മകനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം ഡോളർ വാഗ്ദാനം ചെയ്ത് അമേരിക്ക. ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദനെ പിടികൂടുന്നതിന് സഹായകമായ വിവരങ്ങൾ നൽകുന്നവർക്കാണ് അമേരിക്ക പാരിതോഷികം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇപ്പോൾ ഭീകര സംഘടനയുടെ നേതൃസ്ഥാനത്തേയ്ക്കു വന്നുകൊണ്ടിരിക്കുന്ന ഹംസ ബിൻ ലാദൻ, അമേരിക്കയ്ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിക്കൊണ്ട് ഓഡിയോ, വീഡിയോ സന്ദേശങ്ങൾ പുറത്തുവിട്ടിരുന്നു. തന്റെ പിതാവിനെ വധിച്ച അമേരിക്കയോട് പകരം ചോദിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു ഇവയെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറയുന്നു. ഹംസ ബിൻ ലാദന് ഇപ്പോൾ 30 വയസ്സ് പ്രായമുണ്ടായിരിക്കുമെന്നാണ് കരുതുന്നത്. അമേരിക്കഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഇയാൾ അഫ്ഗാൻ-പാകിസ്താൻ അതിർത്തി മേഖലയിലോ ഇറാൻ, സിറിയ എന്നിവിടങ്ങളിലോ ഉണ്ടാവാമെന്നാണ് അമേരിക്ക കരുതുന്നത്. 2011ൽ ആണ് ഒസാമ ബിൻ ലാദനെ പാകിസ്താനിൽവെച്ച് അമേരിക്കയുടെ പ്രത്യേക ദൗത്യസംഘം വധിച്ചത്. 2001 സെബ്തംബറിൽ അമേരിക്കയിൽ നടന്ന ഭീകരാക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചത് ബിൻ ലാദന്റെ നേതൃത്വത്തിലുള്ള അൽഖ്വയ്ദയാണെന്ന് വ്യക്തമായതിനെ തുടർന്നായിരുന്നു ഇത്. Content Highlights:Osama Bin Laden, US, Hamza Bin Laden, America, al-Qaeda


from mathrubhumi.latestnews.rssfeed https://ift.tt/2tJ97uk
via IFTTT