Breaking

Monday, August 3, 2020

ഓഗസ്റ്റ് അഞ്ച് മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന്‌ തമിഴ്‌നാട് വെതര്‍മാന്‍

ചെന്നൈ : വരും ദിവസങ്ങളിൽ കേരളം, വാൽപാറ, നീലഗിരി, കുടക് ബെൽറ്റുകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് തമിഴ്നാട് വെതർമാൻ. ഓഗസ്റ്റ് അഞ്ച് മുതൽ എട്ടുവരെ അതിശക്തമായ മഴപെയ്യുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിൽ ലഭിക്കുന്ന ഈ കനത്ത മഴ എല്ലാ അണക്കെട്ടുകളെ സംബന്ധിച്ചും നിർണ്ണായകമാണെന്നും ഓഗസ്റ്റ് അവസാനത്തോടെ കേരളം സാധാരണ കാലാവസ്ഥയിലേക്ക്തിരിച്ചെത്തുമെന്നും വെതർമാൻ അറിയിച്ചു. കോവിഡ് മഹാമാരിയിൽ നിന്ന്കരകയറാൻ ശ്രമിക്കുന്ന കേരളത്തെ കാത്തിരിക്കുന്നത് ഹാട്രിക് പ്രളയമെന്ന ആശങ്ക ഏപ്രിലിൽ വെതർമാൻ പങ്കുവെച്ചിരുന്നു. പ്രവചനങ്ങളുടെ കൃത്യതകൊണ്ട് പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട് തമിഴ്നാട് വെതർമാൻ. പശ്ചിമഘട്ട മേഖലകളായ ഇടുക്കി, വയനാട് , കുടക്, ചിക്കമംഗ്ലൂർ, മലപ്പുറം, തൃശ്ശൂർ, വാൽപ്പാറ, നീലഗിരി എന്നിവിടങ്ങളിലാണ് 2019ൽ മഴ ശക്തമായി ബാധിച്ചത്. 2020ലേക്ക് വരുമ്പോൾ ഈ പറഞ്ഞയിടങ്ങളിലെല്ലാം 2019ലേതു പോലെ ഇതുവരെ ചെറിയ മഴയാണ് ലഭിച്ചത്. പക്ഷെ സ്ഥിതിഗതികൾ മാറുമെന്നാണ് കാറ്റിന്റെ ഗതിയിൽ നിന്ന് മനസ്സിലാക്കുന്നതെന്നും വെതർമാൻ കുറിച്ചു ഇന്ന് മുതൽ ഇടുക്കി, വയനാട്, മല്ലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് എന്നിവിടങ്ങളിൽ ഓഗസ്റ്റ് അഞ്ചിനും എട്ടിനുമിടയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തന്നെ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. തീരദേശ മേഖലകളിലും മഴ ലഭിക്കുമെങ്കിലും പശ്ചിമ ഘട്ട മേഖലയെ അപേക്ഷിച്ച് തീരദേശ മേഖലകളിൽ മഴ കുറവായിരിക്കുമെന്നും വെതർമാൻ നിരീക്ഷിക്കുന്നു. ഇടുക്കിയിലെ പീരുമേട്, തൊടുപുഴ, പാംബ്ല ഡാം, പൊൻമുടി, മലപ്പുറത്തെ നിലമ്പൂർ, കോഴിക്കോട് കുറ്റ്യാടി, കക്കയം വയനാട്ടെ തരിയോട്, വൈത്തിരി , പടിഞ്ഞാറത്തറ, തൃശ്ശൂരിലെ കക്കി ഡാം, പെരിങ്ങൽക്കൂത്ത് എറണാകുളം ജില്ലയിലെ നേര്യമംഗലം, പിറവം എന്നിവിടങ്ങളിലാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത്. content highlights: Tamilnadu weatherman weather forecast on Kerala , heavy rains expecting in Ghat areas


from mathrubhumi.latestnews.rssfeed https://ift.tt/30l3m71
via IFTTT