Breaking

Monday, August 3, 2020

ഇനി ആരും ഷെയര്‍ ചെയ്യേണ്ടതില്ല, ഡോക്ടര്‍ ഐഷ മരിച്ചിട്ടില്ല!

കോഴിക്കോട്: കോവിഡിനോട് പൊരുതി മരിച്ച ഡോ. ഐഷയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഡോ. ഐഷ കോവിഡിനോട് പൊരുതി മരിച്ചെന്നും അവർ അവസാനമായി ട്വീറ്റ് ചെയതതെന്നും പറഞ്ഞാണ് സമൂഹ മാധ്യമങ്ങളിൽ ഇത് വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ സമൂഹമാധ്യമങ്ങൾ മുഖേനെ ആളുകൾ പങ്കുവെക്കുന്ന ഡോ. ഐഷയെപ്പറ്റിയുള്ള ട്വീറ്റുകൾ വ്യാജമെന്ന് വ്യക്തമാക്കി യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ രംഗത്ത്. ആരോ ഒരാൾ ഐഷ എന്ന പേരിൽ ക്രിയേറ്റ് ചെയ്ത ട്വിറ്റർ ഐഡിയിൽ നിന്നും തന്റെ അന്ത്യ നിമിഷം എന്ന പേരിൽ കുറിച്ച എഴുത്താണ് ഇപ്പോൾ വൈറലായി ഓടുന്നത്. ട്വിറ്റർ അക്കൗണ്ട് തിരഞ്ഞു പോയപ്പോൾ അക്കൗണ്ട് ഡിലീറ്റ് ചെയ്തതായാണ് കാണുന്നത്. ആശുപത്രിയിൽ ഉള്ള ചിത്രം എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നത് സാവിന ഡെന്റൽ ആശുപത്രിയുടെ സൈറ്റിലെ ഒരു ചിത്രവുമാണെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേൻ പറയുന്നു. പ്രചരിക്കുന്ന ചിത്രം 2017 ലേതാണെന്നാണ് സമൂഹമാധ്യമങ്ങളിൽ ചിലർ ചൂണ്ടിക്കാണിക്കുന്നത്. Nice technique to gain followers. Link : https://t.co/rIIC9GQOFF https://t.co/0u0imJdAL6 pic.twitter.com/EX2DIGzKUE — Mohammed Zubair (@zoo_bear) August 2, 2020 യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെപൂർണ രൂപം Fake News ... ഇന്ന് ഏറ്റവും കൂടുതൽ കണ്ടത് ഡോക്ടർ ഐഷയുടെ വിയോഗമാണ്. ഏത് ഐഷ? എവിടെയാണ് നാട്?ഏത് ആശുപത്രിയിൽ മരിച്ചു?എന്ന... Posted by United Nurses Association onSunday, 2 August 2020 Content Highlights:Viral images and news of 'Covid warrior Dr Aisha who died' turn out to be fake


from mathrubhumi.latestnews.rssfeed https://ift.tt/3k7KFvq
via IFTTT