Breaking

Monday, August 3, 2020

സ്വന്തം ഓഫീസ് ഭരിക്കാനറിയാത്ത മുഖ്യമന്ത്രി എങ്ങനെ നാടുഭരിക്കും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ വരെ എൻഐഎ എത്തിയെന്നും മുഖ്യമന്ത്രിയുടെ ഓഫീലേക്ക് ഏതുനിമിഷവും അന്വേഷണം എത്താമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം ഓഫീസ് നിയന്ത്രിക്കാൻ കഴിയാത്ത മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മാതൃഭൂമി ന്യൂസ് മോണിങ്ങ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീലേക്ക് ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം എത്തുക എന്നൊരു സംഭവം രാജ്യത്ത് മറ്റെവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. ഇത്രയും കാലം മുഖ്യമന്ത്രിയുടെ നാവും കണ്ണുമായി പ്രവർത്തിച്ച പ്രിൻസിപ്പൽ സെക്രട്ടറിയാണ് സ്വർണക്കടത്ത് സംഘത്തെ സഹായിച്ചത്. നാടുഭരിക്കുന്ന ആൾക്ക് സ്വന്തം ഓഫീസ് ഭരിക്കാൻ കഴിയുന്നില്ലെങ്കിൽ അദ്ദേഹം അധികാരത്തിൽ തുടരാൻ അർഹനല്ല. എൻഐഎ അന്വേഷണത്തെ നിസാരവത്കരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ ചെന്നിത്തല സർക്കാരിന്റെ എല്ലാ കരാറുകളും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. Content Highlight: Gold smuggling case: CM should resign, says Ramesh Chennithala


from mathrubhumi.latestnews.rssfeed https://ift.tt/2PhMwzV
via IFTTT