Breaking

Sunday, August 9, 2020

സി-ആപ്റ്റ് പാഴ്‌സൽക്കടത്ത്: സഹായിച്ച ഉന്നതന് വഴിവിട്ട നിയമനം

തിരുവനന്തപുരം: സി-ആപ്റ്റിലെ പാഴ്സൽ കടത്തിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥന് എൽ.ബി.എസിന്റെ തലപ്പത്ത് വഴിവിട്ട നിയമനം. സി-ആപ്റ്റിന്റെ മേധാവിയായിരുന്ന എം. അബ്ദുൾ റഹ്മാനെയാണ് പാഴ്സൽ കടത്തിനു തൊട്ടുപിന്നാലെ എൽ.ബി.എസ്. ഡയറക്ടറായി നിയമിച്ചത്. ഇതിന് വ്യവസ്ഥകൾ പാലിച്ചിട്ടില്ലെന്നാണ് പരാതി. തഴഞ്ഞത് ഐ.ഐ.ടി. പ്രൊഫസറെ യു.ഡി.എഫ്. മന്ത്രിയുടെ േപഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന അബ്ദുൾറഹ്മാന് ഇടതുസംഘടനകളുടെ എതിർപ്പ് അവഗണിച്ചാണ് മന്ത്രി കെ.ടി. ജലീൽ സ്ഥാനക്കയറ്റം നൽകിയത്. അസി. പ്രൊഫസറായിരുന്ന അദ്ദേഹത്തെ ഐ.ഐ.ടി. പ്രൊഫസർ അടക്കമുള്ളവരെ തഴഞ്ഞാണ് 2019-ൽ നിയമിച്ചത്. വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരമാണ് നിയമനവ്യവസ്ഥകളിൽ മാറ്റംവരുത്തിയതെന്ന് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ ഉന്നത വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നു. എൽ.ബി.എസിന്റെ സ്പെഷ്യൽ റൂൾപ്രകാരം സർക്കാർ എൻജിനിയറിങ് കോളേജ് പ്രൊഫസർമാരിൽനിന്നുള്ളവരെയാണ് പ്രിൻസിപ്പലാക്കേണ്ടത്. വിജ്ഞാപനം ക്ഷണിച്ചപ്പോൾ ഐ.ഐ.ടി. പ്രൊഫസർമാരും ഗവ. എൻജിനിയറിങ് കോളേജ് പ്രിൻസിപ്പൽമാരും അടക്കം 12 പേർ അപേക്ഷ നൽകി. എന്നാൽ, മന്ത്രി കെ.ടി. ജലീൽ ഇടപെട്ട് എൽ.ബി.എസ്. കോളേജുകളിലെ അധ്യാപകരിൽനിന്ന് പ്രിൻസിപ്പൽ നിയമനത്തിനായി പുതിയ വിജ്ഞാപനമിറക്കി. പ്രിൻസിപ്പലായി സ്ഥാനക്കയറ്റം നൽകിയെങ്കിലും സി-ആപ്റ്റിന്റെ തലപ്പത്തും അബ്ദുൾറഹ്മാൻ തുടർന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3gHZpz0
via IFTTT