Breaking

Saturday, August 22, 2020

കോവാക്‌സിൻ ഇക്കൊല്ലം ഒടുവിൽ -മന്ത്രി ഹർഷ് വർധൻ

ന്യൂഡൽഹി: രാജ്യത്തുതന്നെ വികസിപ്പിച്ചെടുത്ത കോവിഡ്-19 പ്രതിരോധ മരുന്ന് (കോവാക്സിൻ) ഇക്കൊല്ലം ഒടുവിൽ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു. ആഭ്യന്തരമായി വികസിപ്പിച്ച മൂന്നു വാക്സിനുകൾ വിവിധതലങ്ങളിലുള്ള പരീക്ഷണഘട്ടത്തിലാണ്. ഇവയിൽ കോവാക്സിൻ ഡിസംബറോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഓക്സ്ഫഡ് വാക്സിനായ കോവിഷീൽഡിന്റെ പരീക്ഷണവും സമാന്തരമായി നടക്കുന്നുണ്ട്. അതും ഡിസംബറിൽതന്നെ ലഭ്യമാകും. അടുത്തകൊല്ലം ആദ്യം വാക്സിനുകൾ ഉപയോഗിക്കാനാവും. സൈനികർക്കും ആരോഗ്യപ്രവർത്തകർക്കും മറ്റു പ്രത്യേക വിഭാഗങ്ങളിലുള്ളവർക്കുമാണ് വാക്സിൻ ആദ്യം നൽകുക. വാക്സിന്റെ 50 ലക്ഷം ഡോസ് സർക്കാർ വാങ്ങും. വാക്സിന്റെ ശേഖരണവും വിതരണവുമെല്ലാം കേന്ദ്രതലത്തിലായിരിക്കും. Content Highlights:Indias COVID Vaccine, icmr


from mathrubhumi.latestnews.rssfeed https://ift.tt/3l1wVmF
via IFTTT