Breaking

Friday, August 21, 2020

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 68,898 പേര്‍ക്കുകൂടി കോവിഡ്;  രോഗബാധിതര്‍ 29 ലക്ഷം കടന്നു 

ന്യൂഡൽഹി: 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതുതായി 68,898 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 29,05,824 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.\ 24 മണിക്കൂറിനിടെ 983 മരണംകൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 54,849 ആയി വർധിച്ചു. 1.90 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്. 6,92,028 പേരാണ് നിലവിൽ രാജ്യത്തുടനീളം ചികിത്സയിൽ തുടരുന്നത്. 21,58,947 പേർ ഇതുവരെ രോഗമുക്തരായി. 73.91 ശതമാനമാണ് രോഗമുക്തി നിരക്ക്. ഐ.സി.എം.ആർ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 3,34,67,237 സാംപിളുകൾ ഇതുവരെ പരിശോധിച്ചു. വ്യാഴാഴ്ച മാത്രം 8,05,985 സാംപിളുകൾ പരിശോധിച്ചു. രോഗവ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 6.43 ലക്ഷം കടന്നു. 21,359 മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽരോഗബാധിതർ 3,61,435 ആയി. ആന്ധ്രയിൽ 3.25 ലക്ഷം പേർക്കും കർണാടകയിൽ 2.56 ലക്ഷം പേർക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. content highlights: covid 19, covid death rate in india, covid cases


from mathrubhumi.latestnews.rssfeed https://ift.tt/3hi9l2I
via IFTTT