Breaking

Saturday, August 22, 2020

ലൈഫ് മിഷൻ: ‘ഇസോമങ്കിനെ’ ഒളിപ്പിച്ച് സ്വപ്ന

കൊച്ചി: കമ്മിഷൻ കൈപ്പറ്റാൻ സ്വപ്നാ സുരേഷുമായി ബന്ധപ്പെട്ട് ഇസോമങ്ക് എന്ന ഒരു ഇടനില കമ്പനികൂടി വെളിച്ചത്ത്. മൊഴികളിൽ സ്വപ്ന ഒളിപ്പിച്ചുവെച്ച കമ്പനിയാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ ഇ.ഡി.ക്ക് നൽകിയ മൊഴിയെത്തുടർന്നുള്ള അന്വേഷണത്തിലൂടെ പുറത്തുവന്നത്. റെഡ്‌ക്രസന്റ് ഫണ്ടുപയോഗിച്ച് ലൈഫ് മിഷനിൽ ഭവനനിർമാണത്തിനായി സന്ദീപ് നായരാണ് തന്റെ സുഹൃത്തായ യദു രവീന്ദ്രന്‍ ജോലിചെയ്തിരുന്ന യൂണിടാക്കിനെ സ്വപ്നയ്ക്കും സരിത്തിനും പരിചയപ്പെടുത്തിയത്. തുടര്‍ന്നാണ് യൂണിടാക്കിന് കരാര്‍ ലഭിച്ചത്. ഇതിന് കമ്മിഷനായി സന്ദീപിന്റെ കമ്പനിയായ ‘ഇസോമങ്കി’ലേക്ക് 70 ലക്ഷം രൂപ യൂണിടാക് കൈമാറി. ഈ തുകയില്‍നിന്നാണ് സ്വപ്നയ്ക്കും സരിത്തിനും കമ്മിഷന്‍ വീതിച്ചുനല്‍കിയത്.


from mathrubhumi.latestnews.rssfeed https://ift.tt/3aMNlKM
via IFTTT