Breaking

Tuesday, August 11, 2020

'തത്വങ്ങളില്‍ ഉറച്ചുനില്‍ക്കും'; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നന്ദി പറഞ്ഞ് സച്ചിന്‍ പൈലറ്റ്

ജയ്പുർ: വിമത നീക്കം അവസാനിപ്പിച്ച് കോൺഗ്രസിലേക്ക് മടങ്ങിയതിന് പിന്നാലെ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് നന്ദി പറഞ്ഞ് സച്ചിൻ പൈലറ്റ്. തത്വങ്ങളിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും സച്ചിൻ പൈലറ്റ് ട്വിറ്ററിൽ കുറിച്ചു. ഞങ്ങളുടെ പരാതികൾ കേൾക്കുകയും ശ്രദ്ധിക്കുകയും ചെയ്തതിന് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മറ്റ് കോൺഗ്രസ് നേതാക്കൾ എന്നിവരോട് നന്ദി പറയുന്നുവെന്ന് സച്ചിൻ പൈലറ്റ് ട്വിറ്ററിൽ കുറിച്ചു. തത്വങ്ങളിൽതാൻ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.രാജസ്ഥാനിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും മെച്ചപ്പെട്ട ഇന്ത്യയ്ക്കായി പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, അഹമ്മദ് പട്ടേൽ എന്നിരുമായി കുടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സച്ചിൻ പൈലറ്റിന്റെ ട്വീറ്റ്. I thank Smt Sonia Ji, @RahulGandhi Ji, @priyankagandhi Ji & @INCIndia leaders for noting & addressing our grievances.I stand firm in my belief & will continue working for a better India, to deliver on promises made to the people of Rajasthan & protect democratic values we cherish pic.twitter.com/kzS4Qi1rnm — Sachin Pilot (@SachinPilot) August 10, 2020 Content Highlights: Stand firm in my belief, Sachin Pilot Tweets Thanks For Gandhis


from mathrubhumi.latestnews.rssfeed https://ift.tt/2DWstnS
via IFTTT