Breaking

Sunday, September 16, 2018

പ്രസിഡന്‍റിന്‍റെ പുരസ്കാരം നേടിയ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി; മുഖ്യപ്രതി സൈനികന്‍

ചണ്ഡിഗഡ്: സി.ബി.എസ്.ഇ പരീക്ഷയില്‍ ഉന്നത വിജയം നേടി പ്രസിഡന്റിന്റെ മെഡല്‍ കരസ്ഥമാക്കിയ പത്തൊന്പതുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിലെ പ്രതികളില്‍ സൈനികോദ്യോഗസ്ഥനും. രാജസ്ഥാനില്‍ ജോലി നോക്കുന്ന പങ്കജ് ഫൗസിയാണ് കേസില്‍പെട്ടത്. ഇയാള്‍ക്കായി ഉടന്‍ വാറണ്ട് പുറപ്പെടുവിക്കുമെന്ന് പൊലീസ് പറഞ്ഞു.

19 കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ ഹരിയാനായിലെ മഹേന്ദ്രഹര്‍ ജില്ലയില്‍ നിന്ന് വ്യാഴാഴ്ചയാണ് തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്തത്. ഗുരുഗ്രാമില്‍നിന്ന് 116 കിലോമീറ്റര്‍ അകലെ ഒരു ബസ് സ്റ്റാന്‍റിന് സമീപം പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. കോച്ചിംഗ് സെന്‍ററിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്.

റെയില്‍വേ ബോര്‍ഡ് പരീക്ഷയ്ക്കായുള്ള പരിശീലനം കഴിഞ്ഞ് മടങ്ങവേ കാറില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സമീപ ജില്ലയായ മഹേന്ദ്രഗഡില്‍ എത്തിച്ച ശേഷം മാനഭംഗത്തിനിരയാക്കി. മയക്ക് മരുന്ന കലര്‍ത്തിയ വെള്ളം നല്കി മയക്കിയ ശേഷമായിരുന്നു പീഡനം. തുടര്‍ന്ന് ഒരു ബസ് സ്റ്റോപ്പില്‍ ഇറക്കിവിട്ടു. സംഘത്തില്‍ നാല്പേരുണ്ടായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

പങ്കജിനെ കൂടാതെ മനീഷ്,​ നിഷു എന്നിവരാണ് പ്രതികള്‍. ഇവര്‍ ഇരുവരും ഒളിവിലാണ്. പ്രതികളെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. 



from Anweshanam | The Latest News From India https://ift.tt/2pbClzP
via IFTTT