Breaking

Monday, August 3, 2020

ഇച്ഛാശക്തിയുടെ ഉത്തമമാതൃക; കോവിഡും മറികടക്കും; അമിത്ഷായ്ക്ക് ആശംസയറിച്ച് നേതാക്കള്‍

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് ആയുരാരോഗ്യസൗഖ്യം നേർന്ന് നേതാക്കൾ. അമിത്ഷാ കോവിഡ് പോസിറ്റീവാണെന്ന വാർത്തയെ തുടർന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ, ഹർസിമ്രത് കൗർ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, ജിതേന്ദ്ര സിങ് തുടങ്ങി എൻഡിഎയുടെ വിവിധ നേതാക്കളും രാഹുൽ ഗാന്ധി, മമതാ ബാനർജി, അരവിന്ദ് കെജ്രിവാൾ തുടങ്ങിയ നേതാക്കളും ട്വിറ്ററിലൂടെ ആശംസ അറിയിച്ചത്. അമിത്ജി, അങ്ങയുടെ സ്ഥിരോത്സാഹവും ഇച്ഛാശക്തിയും ഏതു വെല്ലുവിളിയേയും നേരിടാൻ പര്യാപ്തമാണ്. കൊറോണവൈറസ് എന്ന പ്രതിസന്ധിയെ അങ്ങ് തീർച്ചയായും മറികടക്കുക തന്നെ ചെയ്യും, എത്രയും വേഗം പൂർണ ആരോഗ്യവാനായി അങ്ങ് തിരികെയെത്തണമെന്ന് ഈശ്വരനോട് പ്രാർഥിക്കുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു. എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുത്ത് രാജ്യത്തെ സേവിക്കാൻ ഊർജ്വസ്വലതയോടെ മടങ്ങിയെത്താൻ കഴിയട്ടെയെന്ന് കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ് അറിയിച്ചു. തന്നെ പോലെ ലക്ഷണരഹിതമായ വൈറസ്ബാധയായതിനാൽ രോഗം ഗുരുതരമാവാനിടയില്ലെന്നും അമിത് ഷാ വേഗം സുഖം പ്രാപിക്കുമെന്നും കോൺഗ്രസ് എംപി അഭിഷേക് സിംഗ്വി പറഞ്ഞു. സിംഗ്വി കോവിഡ് മുക്തനാണ്. അമിത് ഷാ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം അറിയിച്ചു. Wishing Mr Amit Shah a speedy recovery. — Rahul Gandhi (@RahulGandhi) August 2, 2020 ആഭ്യന്തരമന്ത്രി അമിത്ഷാ കോവിഡ് പോസിറ്റീവാണെന്ന വിവരമറിഞ്ഞതായും അദ്ദേഹം എത്രയും വേഗം രോഗമുക്തി നേടട്ടെയെന്നും ഷായ്ക്കും കുടുംബത്തിനുമായി പ്രാർഥിക്കുന്നുവെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ട്വിറ്ററിലൂടെ ആശംസ നേർന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആശംസ അറിയിച്ചിട്ടുണ്ട്. I pray for the speedy recovery of Honble Home Minister Shri @AmitShah ji https://t.co/i26dkb6Q1q — Arvind Kejriwal (@ArvindKejriwal) August 2, 2020 ജീവിതത്തിലെ അനവധി പ്രതിസന്ധികളെ തരണം ചെയ്ത അമിത്ഷാ ഇതും മറികടക്കുമെന്നും എത്രയും വേഗം രോഗമുക്തി നേടുമെന്നും കേന്ദ്രമന്ത്രിയും മുൻ കരസേനമേധാവിയുമായ വികെ സിങ് ട്വീറ്റ് ചെയ്തു. ഇച്ഛാശക്തിയുടെ ഉത്തമമാതൃകയാണ് അമിത് ഷായെന്നും വേഗം സുഖമാവട്ടെയെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു. डॉक्टर्स की सलाह मान कर आप हस्पताल में भर्ती हुए, मुझे विश्वास है कि आप जल्द ही पूर्ण रूप से स्वस्थ हो कर लौटेंगे। Get well soon @AmitShah ji. You have defeated many adversities in life, and I am sure you will overcome this one too. I wish you a speedy recovery. https://t.co/sS1tQUwjOb — Vijay Kumar Singh (@Gen_VKSingh) August 2, 2020 ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്, കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ തുടങ്ങിയവരും അമിത് ഷായ്ക്ക് ആശംസ നേർന്നു. Praying the almighty God for speedy recovery of Shri @AmitShah ji from his present illness. Best wishes from TamilNadu for his good health. — Edappadi K Palaniswami (@CMOTamilNadu) August 2, 2020


from mathrubhumi.latestnews.rssfeed https://ift.tt/31frRSz
via IFTTT