Breaking

Monday, August 17, 2020

ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തയാൾ തൂങ്ങിമരിച്ചു

തിരുവനന്തപുരം: ഫോർട്ട് പോലീസ് സ്‌റ്റേഷനിൽ കസ്റ്റഡിയിലെടുത്തയാളെ സമീപത്തെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിമഠം കോളനി സ്വദേശി അൻസാരി (37) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.15 നായിരുന്നു സംഭവം. കിഴക്കേക്കോട്ടയിൽ നടന്ന മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട് ഞായറാഴ്ച വൈകീട്ടാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോവിഡ് നിയന്ത്രണമുള്ളതിനാൽ സമീപത്തെ ശിശുസൗഹൃദ കെട്ടിടത്തിൽ മാറ്റിയിരുത്തിയിരുന്നു. സമീപത്തെ ശുചിമുറിയിൽ കയറിയ ഇയാൾ ഉടുത്തിരുന്ന മുണ്ടഴിച്ച് കെട്ടിത്തൂങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശബ്ദം കേട്ട് പോലീസുകാർ വാതിൽ തുറന്നുനോക്കി. തുടർന്ന് ഇയാളെ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ വച്ചാണ് അൻസാരി മരിച്ചത്. സംഭവത്തെ തുടർന്ന് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ സ്‌റ്റേഷനിലെത്തി അന്വേഷണം നടത്തി.


from mathrubhumi.latestnews.rssfeed https://ift.tt/2FwCTLZ
via IFTTT