Breaking

Monday, August 17, 2020

സ്ത്രീകളുടെ വിവാഹപ്രായം കൂട്ടിയേക്കും;21 വയസ്സ് പരിഗണനയിൽ

ന്യൂഡൽഹി: സ്ത്രീകൾക്ക് വിവാഹത്തിനുള്ള കുറഞ്ഞപ്രായം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി രൂപവത്കരിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്നും സ്വാതന്ത്ര്യദിനപ്രസംഗത്തിൽ മോദി പറഞ്ഞു.നിലവിൽ 18 വയസ്സാണ് പെൺകുട്ടികൾക്ക് വിവാഹം കഴിക്കാനുള്ള കുറഞ്ഞ പ്രായം. ഇത് 21 വയസ്സാക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാൻ ജൂൺ രണ്ടിന് കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയം ദൗത്യസംഘത്തെ നിയോഗിച്ചിരുന്നു.വിവാഹപ്രായം മറ്റു രാജ്യങ്ങളിൽ:യു.എസ്., ജർമനി, ഫ്രാൻസ്, ഇറ്റലി, കാനഡ, ഓസ്‌ട്രേലിയ, നോർവേ, സ്വീഡൻ, നെതർലൻഡ്‌സ്, ബ്രസീൽ, റഷ്യ, ദക്ഷിണാഫ്രിക്ക, സിങ്കപ്പൂർ, ശ്രീലങ്ക, യു.എ.ഇ. തുടങ്ങി 143 രാജ്യങ്ങളിൽ 18 വയസ്സാണ് സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം.ഇൻഡൊനീഷ്യ, മലേഷ്യ, നൈജീരിയ, ഫിലിപ്പീൻസ് തുടങ്ങി 20 രാജ്യങ്ങളിൽ ഇത് 21 വയസ്സാണ്. സൗദി അറേബ്യ, യെമൻ, ജിബൂട്ടി എന്നിവിടങ്ങളിൽ കുറഞ്ഞ പ്രായം നിശ്ചയിച്ചിട്ടില്ല. 14 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്ക് വിവാഹം കഴിക്കാൻ അനുമതി നൽകുന്ന മൂന്ന് രാജ്യങ്ങളാണ് ഇറാൻ (13 വയസ്സ്), ലെബനൻ (ഒമ്പത്), സുഡാൻ (ഋതുമതിയാവൽ) എന്നിവ.ചൈന, ജപ്പാൻ, നേപ്പാൾ, തായ്‌ലാൻഡ് തുടങ്ങി ആറു രാജ്യങ്ങളിൽ 20 വയസ്സ്, അൽജീരിയ, ദക്ഷിണ കൊറിയ, സമോവ (19), ഉത്തര കൊറിയ, സിറിയ, ഉസ്ബക്കിസ്താൻ (17), അഫ്ഗാനിസ്താൻ, ബഹ്റൈൻ, പാകിസ്താൻ, ഖത്തർ, യു.കെ. (16), കുവൈത്ത് (15).


from mathrubhumi.latestnews.rssfeed https://ift.tt/3heXDFO
via IFTTT