ന്യൂഡൽഹി: 44 സെമി ഹൈസ്പീഡ് വന്ദേ ഭാരത് ട്രെയിനുകൾ നിർമിക്കാനുളള ടെൻഡർ നടപടികൾ റെയിൽവെ റദ്ദാക്കി. ചൈനീസ് കമ്പനിയുമായി ചേർന്നുള്ള ഒരു ടെൻഡർ കൂടി ഉൾപ്പെട്ട പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച രാത്രി തിടുക്കത്തിൽ ടെൻഡർ റദ്ദാക്കിയത്. ഒരാഴ്ചയ്ക്കുള്ളിൽ പുതിയ ടെൻഡർ വിളിക്കും. കേന്ദ്രത്തിന്റെ മെയ്ക്ക് ഇൻ ഇന്ത്യക്ക് മുൻഗണന നൽകിക്കൊണ്ടുളളതായിരിക്കും അത്. ടെണ്ടർ റദ്ദാക്കാനുളള നീക്കം ചൈനയക്ക് വൻ തിരിച്ചടിയാണ്. 44 സെമി ഹൈസ്പീഡ് ട്രെയിനുകൾ നിർമ്മിക്കുന്നതിന് ആറ് കമ്പനികളാണ് ടെൻഡർ സമർപ്പിച്ചത്. ഇതിൽ ഒരെണ്ണം ഒന്ന് ചൈനീസ് കമ്പനിയുമായി ചേർന്നുള്ള സിആർആർസി പയനിയർ ഇലക്ട്രിക് പ്രൈവററ് ലിമിറ്റഡിന്റേതായിരുന്നു. ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന സിആർആർസി യോങ്ജി ഇലക്ട്രിക് കമ്പനി ലിമിറ്റഡും ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിൽ-മെഡ് പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ 2015-ലാണ് സംയുക്ത സംരംഭം രൂപീകരിക്കുന്നത്. Tender for manufacturing of 44 nos of semi high speed train sets (Vande Bharat) has been cancelled. Fresh tender will be floated within a week as per Revised Public Procurement (Preference to Make in India) order. — Ministry of Railways (@RailMinIndia) August 21, 2020 ആഭ്യന്തര കമ്പനികളാണ് ടെണ്ടർ എടുത്തിരിക്കുന്നതെന്ന് ഉറപ്പാക്കുന്നതിൽ അതീവശ്രദ്ധ പുലർത്തിയിരുന്ന റെയിൽവേ പദ്ധതിക്കായി ചൈനീസ് സംയുക്ത സംരംഭവും ഉണ്ടെന്ന് ബോധ്യപ്പെട്ടതോടെ ടെണ്ടർ റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്, ഭാരത് ഇൻഡസ്ട്രീസ്, സൻഗ്രുർ, ഇലക്ട്രോവേവ്സ് ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിററഡ്, പവർണെറ്റിക്സ് എക്യുപ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിററഡ് എന്നിവയാണ് മറ്റുളള അഞ്ചുകമ്പനികൾ. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന് ശേഷം ചൈനയ്ക്കെതിരെ കടുത്ത നിയന്ത്രണങ്ങൾ ഇന്ത്യ ഏർപ്പെടുത്തിയിരുന്നു. സോളാർ ഉപകരണങ്ങൾ പോലുളള ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് നിരോധനമേർപ്പെടുത്തിയിരുന്നു. ചൈനീസ് ആപ്പുകളും നിരോധിച്ചു. കോവിഡ് 19 നിരീക്ഷണത്തിന് വേണ്ടിയുളള തെർമൽ ക്യാമറകളുടെ ടെണ്ടറും ഇതിനകം റെയിൽവേ റദ്ദാക്കിയിരുന്നു. Content Highlights:Indian Railway cancelled Tender for manufacturing of 44 nos of semi high speed train sets
from mathrubhumi.latestnews.rssfeed https://ift.tt/2EsZuZ7
via
IFTTT