Breaking

Monday, April 13, 2020

ലോക്ക്ഡൗണിനിടെ അസമിലും മേഘാലയയിലും ഇന്ന് മദ്യശാലകള്‍ തുറക്കുന്നു

ദിസ്പുർ:ലോക്ക് ഡൗൺ തുടരുന്നതിനിടയിൽ മദ്യശാലകൾ തുറക്കുമെന്ന പ്രഖ്യാപനം നടത്തി അസ്സമും മേഘാലയയും. തിങ്കളാഴ്ച മുതൽ തുറക്കുമെന്നാണ് ഇരു സംസ്ഥാനങ്ങളും അറിയിച്ചത്. മൊത്തകച്ചവട പൊതുവിതരണ ശാലകൾ, ബോട്ട്ലിങ് പ്ലാന്റുകൾ, ഡിസ്റ്റിലറികൾ, മദ്യനിർമ്മാണ കേന്ദ്രങ്ങൾ എന്നിവ അസമിൽ തുറന്നു പ്രവർത്തിക്കും. തിങ്കളാഴ്ച മുതൽ എല്ലാ ദിവസവും ഏഴ് മണിക്കൂറായിരിക്കും പ്രവർത്തിക്കുക. മേഘാലയയിൽ മദ്യവിൽപന കേന്ദ്രങ്ങളും നിർമ്മാണ കേന്ദ്രങ്ങളും പകൽ 9 മണി മുതൽ നാല് വരെ പ്രവർത്തിക്കും. സാമൂഹിക അകലം പാലിക്കലും ശുചിത്വവും നിലനിർത്തിക്കൊണ്ടായിരിക്കും പ്രവർത്തനം എന്നാണ് അധികൃതർ അറിയിച്ചത്. " അനുവദിച്ച ദിവസങ്ങളിൽ മദ്യശാലകൾ 10 മുതൽ 5 വരെ തുറന്നു പ്രവർത്തിക്കും. ഏറ്റവും കുറഞ്ഞ ജീവനക്കാരെ വെച്ചായിരിക്കും കടകൾ പ്രവർത്തിപ്പിക്കുക", അസം എക്സൈസ് വകുപ്പ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. മദ്യശാലകൾ തുറക്കാൻ വലിയ സമ്മർദ്ദമാണ് സർക്കാരുകൾ നേരിടുന്നത്. ബിജെപിയും മേഘാലയ ഡെമോക്രാറ്റിക് അലയൻസ് പാർട്ടിയും ലോക്ക്ഡൗൺ കാലത്ത് മദ്യശാലകൾ അടക്കുന്നതിനെ എതിർത്തിരുന്നു. ഒറ്റ കോവിഡ് കേസുകളും മേഘാലയയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അസമും മേഘാലയയും ചെയ്ത പോലെ മദ്യവിൽപനയ്ക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്ന്മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ആവശ്യപ്പെട്ടിട്ടുണ്ട്. അസമിൽ ഇതുവരെ 29പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഒരാൾ മരിച്ചു. content highlights:Liquor Shops Reopen In Assam, Meghalaya today


from mathrubhumi.latestnews.rssfeed https://ift.tt/2XuXaZl
via IFTTT