Breaking

Saturday, April 18, 2020

ലാബിലുണ്ടായതല്ല കോവിഡ്, വാക്‌സിന്‍ വരുന്നു, വേണ്ടത് സമയം മാത്രം-പ്രമുഖ ഗവേഷകന്‍ പറയുന്നു

ന്യൂഡൽഹി:കൊറോണ വൈറസിന്റെ വാക്സിൻ പരീക്ഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും അത് തീർച്ചയായും പുറത്തിറങ്ങുമെന്നും വേണ്ടത് സമയം മാത്രമാണെന്നും പുലിറ്റ്സർ പ്രൈസ് ജേതാവും കൊളംബിയ സർവ്വകലാശാല മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ സിദ്ധാർഥ മുഖർജി. മരുന്നുകൾ വരുന്നുണ്ട്. വാക്സിനും വരും. പക്ഷെ തങ്ങൾക്ക് സമയം നൽകണമെന്നും സിദ്ധാർഥ മുഖർജി പറഞ്ഞു. രാജ് ദീപ് സർദേശായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈറസിന്റെ ശ്രേണിയെ കുറിച്ച് നമുക്കറിയാം. വൈറസിനെ എവിടെ വെച്ച് ആക്രമിക്കാമെന്നും നമുക്കറിയാം. അതുകൊണ്ട് തന്നെ വാക്സിൻ സാധ്യമാവും, പക്ഷെ സമയമെടുക്കും . വൈറസിന്റെ പ്രത്യേകതകളും വാക്സിൻ വികസിപ്പിക്കുന്നതിൽ നേരിടുന്ന വെല്ലുവിളികളും മുഖർജി പങ്കുവെച്ചു. "ലക്ഷണങ്ങളില്ലാത്ത ഒരാൾക്കും കോവിഡ് വാഹകരാവാൻ പറ്റും. കൊറോണയുടെ തന്നെ വകഭേദങ്ങളായ സാർസ്, മെർസ് എന്നിവയിൽ നിന്ന് കോവിഡിനെ വ്യത്യസ്തമാക്കുന്നതും ഇതാണ്. ഓരോ വൈറസിനും RO നമ്പറുണ്ടാകും. ആ വൈറസിൽ നിന്ന് രോഗം എത്രപേർക്ക് പടരാം എന്നാണ് RO നമ്പർ വ്യക്തമാക്കുന്നത്. നിങ്ങൾ സുരക്ഷാ കവചങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ RO വർധിച്ചുകൊണ്ടേയിരിക്കും ഒരു പുതിയ വൈറസിനെതിരേ നമ്മൾ പല രീതിയിലാണ് മരുന്നുപയോഗിക്കുന്നത്. ആദ്യ ഘട്ടത്തിൽ നിലവിലുള്ള ഏത്മരുന്നാണ് ഇതിനെതിരേ ഫലപ്രദം എന്ന് നോക്കും. ഹൈഡ്രോക്സി ക്ലോറോക്വിനും റെംഡെസിവിറും അത്തരത്തിൽ കൊറോണക്കെതിരേ ഉപയോഗിക്കുന്നുണ്ട്. രണ്ടാമത്തെ മരുന്ന് ആന്റിബോഡികളാണ്. അത് കൊറോണ വൈറസിനു മേൽ പറ്റിപ്പിടിക്കും. പിന്നെ വൈറസ് പെട്ടെന്ന് തന്നെ അവയുടെ പകർപ്പുകളുണ്ടാക്കും. മൂന്നാമത്തെ മരുന്ന് അത്തരത്തിലുള്ള പകർപ്പുകളെ ലക്ഷ്യം വെച്ചുള്ളതാവും. നാലാമത്തേത് വാക്സിനാണ്. അത് വികസിപ്പിച്ചെടുക്കാൻ സമയമേറെയെടുക്കും. പക്ഷെ വൈറസിനെതിരേ ഏറ്റവും ഫലപ്രദം വാക്സിനുകളാണ്. മാത്രവുമല്ല അത് എത്രമാത്രം സുരക്ഷിതമായി ഉപയോഗിക്കാമെന്നതും പ്രധാനമാണ്. ഏറ്റവും വേഗതയിൽ നമ്മൾ വികസിപ്പിച്ചെടുത്ത വാക്സിന് 14-18 മാസം വരെ എടുത്തിട്ടുണ്ട്", മുഖർജി പറഞ്ഞു. കോവിഡ് ഒരു ലാബിൽ വികസിപ്പിച്ചെടുത്തതാണെന്ന വാദം താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദി എംപറർ ഓഫ് ഓൾ മാലഡീസ് , എ ബയോഗ്രഫി ഓഫ് കാൻസർ എന്ന പുസ്തകത്തിനാണ് സിദ്ധാർഥ മുഖർജിക്ക് പുലിറ്റ്സർ ലഭിച്ചത്. content highlights:Coronavirus vaccines coming, give us time, says Pulitzer winning researcher Siddhartha Mukherjee


from mathrubhumi.latestnews.rssfeed https://ift.tt/2XL05go
via IFTTT