Breaking

Monday, April 6, 2020

വിദ്യാര്‍ഥിയടക്കം അഞ്ചുമലയാളികള്‍ കൊറോണ ബാധിച്ച് വിദേശത്തു മരിച്ചു

കോഴിക്കോട്: യു.എസിലും അയർലൻഡിലും സൗദി അറേബ്യയിലുമായി നാലുമലയാളികൾ കൊറോണ ബാധിച്ചുമരിച്ചു. ന്യൂയോർക്കിലാണ് വിദ്യാർഥിയടക്കം മൂന്നുപേർ മരിച്ചത്. ന്യൂയോർക്കിലെ എൽമണ്ടിൽ സ്ഥിരതാമസമാക്കിയ, തിരുവല്ല കടപ്ര വളഞ്ഞവട്ടം വലിയ പറമ്പിൽ തൈക്കടവിൽ സജി എബ്രഹാമിന്റെ മകൻ ഷോൺ എസ്. എബ്രഹാം (21), ഇഞ്ചനാട്ട് മത്തായിയുടെ മകനും മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനുമായ തങ്കച്ചൻ (51), കാവുംഭാഗം കിഴക്കുംമുറി വഞ്ചിപ്പാലം ഗ്രേസ് വില്ലയിൽ ജോൺ വർക്കിയുടെ ഭാര്യ ഏലിയാമ്മ(65)എന്നിവരാണ് യു.എസിൽ മരിച്ചത്. നേരത്തേ ദുബായിൽ നഴ്സായിരുന്ന ഏലിയാമ്മ ന്യൂയോർക്കിൽ ജോലിചെയ്തുവരുകയായിരുന്നു.. മക്കൾ: ജിനു, പരേതനായ ജിജു. കോട്ടയം കുറുപ്പന്തറ ഇരവിമംഗലം പഴഞ്ചിറയിൽ ജോർജ് പോളിന്റെ (സണ്ണി) ഭാര്യ ബീന(54)യാണ് അയർലൻഡിൽ മരിച്ചത്. ദ്രോഗ്ഡ ലൂർദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്. കൊറോണലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന മലപ്പുറം ചെമ്മാട് സ്വദേശിയും പെരുവള്ളൂർ പറമ്പിൽപീടികയിൽ താമസക്കാരനുമായ നടമ്മൽ പുതിയകത്ത് സഫ്വാൻ(41) റിയാദിൽ മരിച്ചു. . മൂന്നാംവർഷ കൊമേഴ്സ് ബിരുദവിദ്യാർഥിയായ ഷോണിന് നാലുദിവസം മുമ്പാണ് കൊറോണ സ്ഥിരീകരിച്ചത്. സോളി എബ്രഹാമാണ് അമ്മ. സഹോദരങ്ങൾ: സ്നേഹ, ഷാന. ന്യൂയോർക്കിലെ ക്യൂൻസിൽ സ്ഥിരതാമസമാക്കിയ തങ്കച്ചന് മാർച്ച് അവസാനമാണ് രോഗലക്ഷണം കണ്ടത്. ഭാര്യ: ഷീബ. മക്കൾ: മാത്യൂസ്, സിറിൽ. ബീനക്ക് കൊറോണ സ്ഥിരീകരിച്ചിട്ട് രണ്ടുദിവസമേ ആയിട്ടുള്ളു. ബൾഗേറിയയിൽ മെഡിക്കൽ വിദ്യാർഥികളായ റോസ്മിയും ആൻമിയും മക്കളാണ്. റിയാദിൽ ഡ്രൈവറായിരുന്നു സഫ്വാൻ. സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ ഖമറുന്നീസ. റിയാദിലുള്ള ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Content Highlight: Coronavirus: Five Malayalees including a student died abroad


from mathrubhumi.latestnews.rssfeed https://ift.tt/2wUuLB7
via IFTTT