Breaking

Monday, April 6, 2020

മുംബൈയിലെ 40 മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ

മുംബൈ: മുംബൈ സെൻട്രലിലെ സ്വകാര്യ ആശുപത്രിയിലെ40 മലയാളി നഴ്സുമാർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവരെ ഐസോലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 150 ലധികം നഴ്സുമാരെ നിരീക്ഷണത്തിൽ പാർപ്പിച്ചു. ആകെ 51 പേർക്കാണ് ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 40 പേരും മലയാളി നഴ്സുമാരാണ്. നേരത്തെ ആശുപത്രിയിലെ ഏഴ് നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മറ്റ് നഴ്സുമാരിലും രോഗ ലക്ഷണങ്ങളുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലെ 40 മലയാളി നഴ്സുകൾക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേർ കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയിൽ വച്ച്മരിച്ചു. ഇവരിൽ നിന്നാകാം ആരോഗ്യ പ്രവർത്തകരിലേക്ക് രോഗം പകർന്നതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. ആശുപത്രിയിലെ സർജൻ ആയ ഒരു ഡോക്ടർക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ധാരാവിയിൽ താമസിക്കുന്ന വ്യക്തിയാണ്. ആശുപത്രിയിലാകെ മുന്നൂറോളം നഴ്സുമാരാണ്, ഇതിൽ 200 ലധികവും മലയാളി നഴ്സുമാരാണ്. Content Highlights:40 malayali nurses tested corona positive in mumbai


from mathrubhumi.latestnews.rssfeed https://ift.tt/3aS2R7C
via IFTTT