Breaking

Saturday, April 11, 2020

നാട്ടിലെ അകലം കൂട്ടിലെ ‘അടുപ്പ’മായി

തൃശ്ശൂർ: ദീപുവിനെ കാണുമ്പോൾ ഒാടിയെത്തുകയാണ് ഗംഗപ്പുലിയും ഋഷിക്കടുവയും. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സന്ദർശകരെ വിലക്കിയതോടെ തൃശ്ശൂർ മൃഗശാലയിലെ കാഴ്ചകൾ മാറിയിരിക്കുന്നു. പരിചാരകനും മൃഗങ്ങളും തമ്മിൽ കൂടുതൽ അടുപ്പമായി. മുമ്പ് ആൾത്തിരക്ക് മൃഗങ്ങളെ അസ്വസ്ഥരാക്കിയിരുന്നെങ്കിൽ ഇപ്പോൾ അവർ ശാന്തരും ഊർജസ്വലരും ആയിരിക്കുന്നു. പരിചാരകൻ ദീപുവിന്റേതാണ് ഈ സാക്ഷ്യം. ദീപു പേരെടുത്തുവിളിക്കുമ്പോൾ പുലിയും കടുവയും ഓടിവരുന്നതുകാണാം. പിൻകാലിൽ ഉയർന്നുനിന്ന് കമ്പിയഴികളിൽ മുഖം ചേർത്തുനിൽക്കും. സാധാരണയായി ഇത് മൃഗശാലകളിൽ കാണുന്നതല്ല. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയാണ് മുപ്പത്തഞ്ചുകാരനായ ആർ. ദീപു. തൃശ്ശൂരിൽ എത്തിയിട്ട് ആറുമാസത്തോളമേ ആയുള്ളൂവെങ്കിലും കടുവകളുടെയും പുള്ളിപ്പുലികളുടെയും വേണ്ടപ്പെട്ട സംരക്ഷകനായി. തൃശ്ശൂർ മൃഗശാലയിൽ 2014 മാർച്ച് മൂന്നിന് ജനിച്ച ഗംഗ പുള്ളിപ്പുലിയാണ് ദീപുവുമായി ആദ്യം അടുത്തത്. ഒരുമാസത്തിലേറെയായി സന്ദർശകരില്ലാതായതോടെ അടുപ്പം കൂടി. ഉച്ചസമയത്ത് കൂടിന്റെ കമ്പിയോടു ചേർന്ന് ഗംഗ വന്നുകിടക്കും. ദീപു പുറം ചൊറിഞ്ഞുകൊടുക്കും. തൊടരുതെന്ന നിയമം വന്നതോടെ അത് നിർത്തി. പക്ഷേ, ഗംഗ ഇപ്പോഴും പ്രതീക്ഷയോടെ കമ്പിയഴികളോട് പുറം ചേർത്തുകിടക്കും. സന്ദർശകരുള്ളപ്പോൾ അടുക്കാതിരുന്ന ഋഷി എന്ന ആൺകടുവയും ആളൊഴിഞ്ഞ കാലത്ത് ദീപുവിനോട് ഇണക്കം കാണിച്ചുതുടങ്ങി. ചെറിയ കൂട്ടിൽനിന്ന് വിശാലമായ കൂട്ടിലേക്ക്് തുറന്നുവിടുന്നതും വലിയ കൂടിനു ചുറ്റും ഒാടിച്ച് കളിപ്പിക്കുന്നതും ദീപുവാണ്. േപരുചൊല്ലി വിളിച്ചാൽ ഒാടിവന്ന് കമ്പിയിൽ പിടിച്ച് ഉയർന്നുനിൽക്കും ഋഷി. െതാടാതെയും അകലംപാലിച്ചുമാണ് സ്നേഹം പങ്കിടൽ. മുഖാവരണവും കൈയുറയുമായി ദീപു എത്താൻ തുടങ്ങിയപ്പോൾ മൃഗങ്ങൾ ആദ്യം സംശയിച്ചു. പിന്നെ പരിചിതശബ്ദം അവ തിരിച്ചറിഞ്ഞു. Content Highlight;Thrissur Zoo


from mathrubhumi.latestnews.rssfeed https://ift.tt/34zp8Vm
via IFTTT