Breaking

Wednesday, April 8, 2020

ടോട്ടനം താരം സണ്‍ ഹ്യൂങ് മിന്‍ ഇനി പട്ടാള വേഷത്തില്‍

ലണ്ടൻ: കോവിഡ്-19 രോഗവ്യാപനത്തെ തുടർന്ന് ഫുട്ബോൾ മത്സരങ്ങൾ നിലച്ചതോടെ ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനത്തിന്റെ ദക്ഷിണ കൊറിയൻ താരമായ സൺ ഹ്യും മിൻ സ്വന്തം രാജ്യത്ത് സൈനിക സേവനത്തിന് ചേരും. താരം നിർബന്ധിത സൈനിക സേവനത്തിന് ഒരുങ്ങുകയാണെന്ന് ടോട്ടനം ക്ലബ്ബ് അറിയിച്ചു. ഒരു മാസം തെക്കൻ കൊറിയയിലെ ജെജുവിലാകും താരം സൈനികസേവനം നടത്തുക. അവധിക്കു നാട്ടിലെത്തിയതാണ് താരം. കഴിഞ്ഞയാഴ്ചയാണ് സൺ നാട്ടിലേക്കു മടങ്ങിയത്. പൂർണ ആരോഗ്യവാന്മാരായ ദക്ഷിണ കൊറിയക്കാർക്ക് 2 വർഷത്തെ സൈനിക സേവനം നിർബന്ധമാണ്. എന്നാൽ, 2018-ലെ ഏഷ്യൻ ഗെയിംസിൽ ദക്ഷിണ കൊറിയൻ ഫുട്ബോൾ ടീം സ്വർണം നേടിയതിനു പകരമായി ടീമംഗങ്ങളെ സൈനിക സേവനത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, മൂന്നാഴ്ച അടിസ്ഥാന പരിശീലനവും 500 മണിക്കൂർ സാമൂഹിക സേവനവും നിർബന്ധമാക്കിയിരുന്നു. ഇതിനായാണ് ഇരുപത്തിയേഴുകാരൻ സൺ ഇപ്പോൾ ഒരുങ്ങുന്നത്. ഫെബ്രുവരിയിൽ ആസ്റ്റൺ വില്ലക്കെതിരായ മത്സരത്തിനിടെ കൈയുടെ എല്ലിന് പൊട്ടലുണ്ടായതിനാൽ സൺ തുടർന്നുള്ള മത്സരങ്ങളിൽ ടോട്ടനത്തിനായി കളിക്കാനിറങ്ങിയിരുന്നില്ല. സൈനിക സേവനത്തിനുശേഷം ഹ്യൂങ് മിൻ മെയ് അവസാനവാരം ക്ലബ്ബിൽ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. Content Highlights: Tottenham Hotspur player Son Heung-min to Start Mandatory Military Service in South Korea


from mathrubhumi.latestnews.rssfeed https://ift.tt/2XhUgXN
via IFTTT