Breaking

Saturday, April 4, 2020

കൊറോണ വായുവഴിയും പടർന്നേക്കാമെന്ന് പുതിയ പഠനം; ശ്വസിക്കുമ്പോഴും സൂക്ഷിക്കണം

വാഷിങ്ടൺ:കൊറോണ വൈറസ് വായു വഴിയും പടരുമെന്ന് പഠനങ്ങൾ. സാധാരണമായി ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് വായു വഴി സഞ്ചരിക്കുമെന്ന് അമേരിക്കയിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞരാണ് കണ്ടെത്തിയിരിക്കുന്നത്. അമേരിക്കൻ പകർച്ചവ്യാധി വകുപ്പ് തലവൻ അന്തോണി ഫൗസി ഫോക്സ് ന്യൂസിനോടാണ്ഇക്കാര്യം വെളിപ്പെടുത്തിയത്. "ചുമയ്ക്കുകയും തുമ്മുകയും ചെയ്യുന്ന ഒരാളുടെ എതിരെ നിന്ന് സംസാരിക്കുന്ന വ്യക്തിയിലേക്കും വൈറസ് പടരുമെന്ന്അടുത്തിടെ പഠനം വന്നിരുന്നു. അതിനാൽ മാസ്ക് ഉപയോഗിക്കേണ്ടതിനുള്ള മാർഗ്ഗനിർദേശങ്ങളിൽ വരെ മാറ്റംവരുത്തേണ്ടി വരും", അന്തോണി ഫൗസി പറഞ്ഞു. രോഗം ബാധിച്ചയാളും രോഗികളെ പരിചരിക്കുന്നവരും മാത്രം മാസ്ക് ധരിച്ചാൽ മതിയെന്നായിരുന്നു നേരത്തെയുള്ള അധികൃതരുടെ നിർദേശങ്ങൾ. പുതിയ പഠനം ചൂണ്ടിക്കാട്ടി നാഷണൽ അക്കാദമി ഓഫ് സയൻസ് വൈറ്റ്ഹൗസിന് ഏപ്രിൽ ഒന്നിന് അയച്ച കത്തയച്ചിരുന്നു. പഠനം ഇതുവരെ തീർപ്പിലെത്തിയിട്ടില്ല. പക്ഷെ ഇതുവരെയുള്ള പഠനത്തിലെ കണ്ടെത്തൽവായുവിലൂടെ സൂക്ഷ്മകണികകളായി വൈറസ് പടരുമെന്നാണ്. അന്തരീക്ഷത്തിലെ ജലകണങ്ങളിലൂടെ മാത്രമേ വൈറസ് പടരൂ എന്നായിരുന്നു ഇതുവരെയുള്ള പഠനം പറഞ്ഞിരുന്നത്. ആളുകൾ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തു വരുന്ന വൈറസ് അടങ്ങിയ ദ്രവകണങ്ങളിലൂടെ മാത്രമേ രോഗം പടരുകയുള്ളൂ എന്നതിനാൽ അതിനനുസരിച്ചുള്ള മാർഗ്ഗനിർദേശങ്ങളാണ് ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകരും ഭരണകൂടങ്ങളും ഇതുവരെ സ്വീകരിച്ചിരുന്നത്. അതിനാലാണ് ഏവരും മാസ്ക് ധരിക്കേണ്ടതില്ലെന്ന തീരുമാനങ്ങളിൽ പല ഭരണകൂടങ്ങളെയും കൊണ്ടെത്തിച്ചതും. എന്നാൽ സൂക്ഷ്മകണങ്ങളായി വൈറസുകൾ വായുവിലൂടെ സഞ്ചരിക്കുമെന്ന പഠനം എല്ലാവരും മാസ്ക് നിർബന്ധമായും ധരിക്കണമെന്ന തീരുമാനത്തിലാവും ഭരണകൂടങ്ങളെ കൊണ്ടുചെന്നെത്തിക്കുക. content highlights:Coronavirus May Spread Through Air Via Normal Breathing, says Top US Scientists


from mathrubhumi.latestnews.rssfeed https://ift.tt/3dVmI7t
via IFTTT