Breaking

Saturday, April 4, 2020

ഒറ്റദിവസം, ന്യൂയോര്‍ക്കില്‍ മാത്രം മരിച്ചത് 562 പേര്‍, മൃതദേഹങ്ങള്‍ നിറഞ്ഞ് ഫ്യുണറല്‍ ഹോമുകള്‍ 

ന്യൂയോർക്ക്: കൊറോണ വ്യാപനത്തിൽ പകച്ച് നിൽക്കുന്ന അമേരിക്കയിലെ ന്യൂയോർക്കിൽ മാത്രം ഒറ്റ ദിവസം മരിച്ചത് 562 പേർ. ഇതോടെ ന്യൂയോർക്ക് സംസ്ഥാനത്ത് മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഏകദേശം 3,000 ആയി. വെന്റിലേറ്റർ, കിടക്കകൾ എന്നിവയുടെ അഭാവം മൂലം ഇനിയും ആയിരങ്ങൾ മരിച്ചേക്കാമെന്നും പ്രതിസന്ധി തരണം ചെയ്യാൻ അമേരിക്കയിലെ മുഴുവൻ സംവിധാനങ്ങളും ന്യൂയോർക്കിൽ വിന്യസിക്കേണ്ടി വരുമെന്നും ഇവിടുത്തെ ഗവർണർ ആൻഡ്രൂ കുമോ പറയുന്നു. സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണത്തിന് തുല്യമായി ന്യൂയോർക്കിലെ മാത്രം മരണം. വൈറസിന്റെ ഏറ്റവും മോശമായ ആക്രമണത്തെ അഭിമുഖീകരിക്കാൻ തങ്ങൾ തയ്യാറായിക്കഴിഞ്ഞുവെന്ന് ന്യൂയോർക്ക് മേയർ ബിൽ ദേ ബ്ലാസിയോ പറഞ്ഞു. അമേരിക്കയിലെ ആകെ മരണത്തിന്റെ നാലിലൊന്നിൽ അധികവും ഇവിടെയാണെന്നും അദ്ദേഹം പറയുന്നു. ന്യൂയോർക്ക് നഗരത്തിൽ മാത്രം 1,000 നഴ്സുമാർ, 150 ഡോക്ടർമാർ, 300 റെസ്പിരേറ്ററി തെറാപ്പിസ്റ്റുകൾ ആവശ്യമുണ്ട്. രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്താൽ അടുത്ത ആഴ്ചക്കുള്ളിൽ കുറഞ്ഞത് 3,000 വെന്റിലേറ്ററെങ്കിലും ആവശ്യമുണ്ട്. അമേരിക്കൻ സൈന്യത്തിലെ വിദഗ്ധ സംഘത്തെ ന്യൂയോർക്കിൽ വിന്യസിക്കണമെന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ന്യൂയോർക്ക് മേയർ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് അഭ്യർഥിച്ചു. അതേസമയം കൂട്ടമരണങ്ങൾ സംസ്കാര ചടങ്ങുകൾ നടത്തുന്നവരിൽ വൻ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. നിരവധി മൃതദേഹങ്ങൾ കെട്ടിക്കിടക്കുന്നുവെന്നും വിവരങ്ങളുണ്ട്. രോഗം ബാധിച്ച് മരിച്ചവരിൽ നിന്ന് രോഗം പകരുമെന്ന ഭയത്താലാണ് ന്യൂയോർക്കിലെ മിക്ക ഫ്യുണറൽ ഹോം ജീവനക്കാരും. അമേരിക്കയിൽ രോഗം ബാധിച്ചവരുടെ എണ്ണം 258,214 ആയി. രണ്ടാം സ്ഥാനത്ത് ഇറ്റലിയാണ്. 119,827 പേർക്കാണ് ഇറ്റലിയിൽ രോഗം ബാധിച്ചത്. സെപെയിൻ (117,710) ജർമനി (89.838),ചൈന (82,509) എന്നിങ്ങനെയാണ് രോഗം ഏറ്റവും ബാധിച്ച രാജ്യങ്ങളുടെ കണക്ക്. ഏറ്റവുമധികം ആളുകൾ മരിച്ചത് ഇറ്റലിയിലാണ്. 14,681 പേർ. സ്പെയിൻ (10,935), അമേരിക്ക (6,605), ഫ്രാൻസ് (5,398),യു.കെ (3,611) എന്നീ രാജ്യങ്ങളാണ് മരണനിരക്കിൽ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയേക്കാൾ മുന്നിട്ട് നിൽക്കുന്നത്. Content Highlights:With 562 Fatalities, New York Suffers Its Deadliest Day from Coronavirus Death Toll Nears 3,000


from mathrubhumi.latestnews.rssfeed https://ift.tt/2wSjcuh
via IFTTT