Breaking

Tuesday, April 21, 2020

പരിശീലകനും കളിക്കാര്‍ക്കും ശമ്പളം നല്‍കിയില്ല; ഹൈദരാബാദ് എഫ്.സിക്കെതിരേ എ.ഐ.എഫ്.എഫിന് പരാതി

ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ക്ലബ്ബ് ഹൈദരാബാദ് എഫ്.സി ശമ്പളം നൽകിയില്ലെന്നു കാണിച്ച് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന് പരിശീലകന്റെയും കളിക്കാരുടെയും പരാതി. അവസാന മൂന്നുമാസത്തെ ശമ്പളം ഇതുവരെ നൽകിയില്ലെന്ന് കാണിച്ച് വിദേശ താരങ്ങളടക്കം ചിലരും മുഴുവൻ പ്രതിഫലം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ പരിശീലകൻ ഫിൽ ബ്രൗണുമാണ് എ.ഐ.എഫ്.എഫിന് പരാതി നൽകിയത്. രണ്ടോ മൂന്നോ മാസം വൈകിയാണ് ഹൈദരാബാദ് എഫ്.സിയിൽ നിന്ന് പ്രതിഫലം ലഭിക്കാറ്. പുതിയ ഫ്രാഞ്ചൈസിയായതിനാൽ അത് മനസിലാക്കാം. പറഞ്ഞ അവധികളെല്ലാം കഴിഞ്ഞു. അവയെല്ലാം ഓരോ നുണകൾ പറഞ്ഞ് നീട്ടുകയായിരുന്നു. ഇപ്പോഴിതാ കൊറോണ വൈറസ് വ്യാപനം കാരണം പണം അടയ്ക്കാൻ സാധിക്കുന്നില്ലെന്നാണ് പറയുന്നത്. ബാങ്കുകൾ തുറന്നിരിക്കുന്നതും സാധാരണപോലെ പ്രവർത്തിക്കുന്ന വിവരവും ഞങ്ങൾക്കറിയാം-ഹൈദരാബാദിന്റെ വിദേശ താരങ്ങളിലൊരാൾ പറഞ്ഞു. ഇതു സംബന്ധിച്ച് ഫിൽ ബ്രൗണിന്റെയും കളിക്കാരുടെയും കത്ത് ലഭിച്ചെന്ന് എ.ഐ.എഫ്.എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് വ്യക്തമാക്കി. ക്ലബ്ബുമായി ബന്ധപ്പെട്ടപ്പോൾ കൂടുതൽ സമയം ചോദിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശ്നത്തിന് ക്ലബ്ബിന്റെ ഭാഗത്തു നിന്ന് പരിഹാരമുണ്ടായില്ലെങ്കിൽ ബാക്കി നടപടികളിലേക്ക് കടക്കുമെന്നും കുശാൽ ദാസ് വ്യക്തമാക്കി. ജനുവരി 10-ന് ചെന്നൈയിൻ എഫ്.സിയോട് 1-3ന് പരാജയപ്പെട്ടതിന് പിന്നാലെ ഫിൽ ബ്രൗണിനെ മാനേജ്മെന്റ് പുറത്താക്കിയിരുന്നു. മേയ് വരെയുള്ള പ്രതിഫലം ഇദ്ദേഹത്തിന് കൊടുക്കാനുണ്ട്. Content Highlights: haven't been paid in 2020 Hyderabad FC players, former coach Brown


from mathrubhumi.latestnews.rssfeed https://ift.tt/3br6phg
via IFTTT