Breaking

Tuesday, April 21, 2020

പ്രവാസികൾക്കുള്ള സഹായധനം ബാങ്ക് അക്കൗണ്ടിൽ

തിരുവനന്തപുരം: ഈവർഷം ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശരാജ്യങ്ങളിൽനിന്നു മടങ്ങിയെത്തുകയും ലോക്ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാതെവരുകയും ചെയ്തവർക്കും ഇക്കാലയളവിൽ വിസാ കാലാവധി കഴിഞ്ഞവർക്കും 5000 രൂപ സർക്കാർ സഹായധനം ലഭിക്കും. ഇത് അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയക്കുന്നത്. സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾ എൻ.ആർ.ഒ./സ്വദേശത്തുള്ള ജോയന്റ് ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ നൽകണം. ഇത്തരം അക്കൗണ്ട് ഇല്ലാത്തവർ ഭാര്യ/ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുത്വം തെളിയിക്കുന്ന രേഖകളും നൽകണം. എൻ.ആർ.ഐ. അക്കൗണ്ടിലേക്ക് പണം അയക്കില്ല. അപേക്ഷ നോർക്കയുടെ വെബ്‌സൈറ്റായ www.norkaroots.org യിൽ ഓൺലൈനായി 30 വരെ സമർപ്പിക്കാം.


from mathrubhumi.latestnews.rssfeed https://ift.tt/3cAlg98
via IFTTT