Breaking

Tuesday, April 21, 2020

മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ വന്നവരെ ‘വരച്ചവര’യിൽ നിർത്താൻ തോക്കുവേണ്ട, മൈക്കും ചോക്കും മതി

കൊച്ചി: അത്യാവശ്യംവന്നാൽ പോലീസ് തോക്കെടുക്കുമെന്ന് കേട്ടിട്ടുണ്ട്. പക്ഷേ, കഴിഞ്ഞദിവസം കൊച്ചിയിൽ എടുത്തത് തോക്കല്ല, മൈക്കാണ്. അതും ക്യൂ നിയന്ത്രിക്കാൻ. റേഷൻ വാങ്ങാനോ ഭക്ഷണപ്പൊതി വാങ്ങാനോ ആയിരുന്നില്ല നീണ്ട വരി. മൊബൈൽ ഫോൺ നന്നാക്കാൻ. പെന്റ മേനകയിലെ ക്യൂ ഗവ. ഗസ്റ്റ്ഹൗസും കഴിഞ്ഞു നീണ്ടു. ക്യൂ നിയന്ത്രിക്കാൻ എത്തിയതായിരുന്നു എറണാകുളം എ.സി.പി. കെ. ലാൽജി. നൂറിലധികം മൊബൈൽ കടകളുണ്ടിവിടെ. ഓരോ മിനിറ്റിലും ആളുകൾ കൂടിവന്നു. എത്ര നിർദേശിച്ചിട്ടും നിയന്ത്രിക്കാനാവാത്ത സ്ഥിതി. ഒടുവിൽ അദ്ദേഹം തന്റെ വാഹനത്തിലെ മൈക്കെടുത്ത് അനൗൺസ്മെന്റ് തുടങ്ങി. ''ആളുകൾ വരച്ച വരയിൽത്തന്നെ നിൽക്കണം. മാസ്ക് ധരിക്കണം. സാനിറ്റൈസറിൽ കൈകഴുകണം. അഞ്ചുപേർ വീതമേ അകത്തുകടക്കാവൂ, കഴിയുന്നവർ വേഗം മാറിക്കൊടുക്കണം...'' ഒരുസമയത്ത് അറുനൂറിലധികം ആളുകളുണ്ടായിരുന്നു. ഇവരെ പലകടകളിലേക്ക് കയറ്റിവിട്ട് പ്രശ്നം പരിഹരിച്ചു. സമരങ്ങൾക്കോ പ്രകടനങ്ങൾക്കോ അല്ലാതെ അനൗൺസ്മെന്റ് ചെയ്ത് ആളെ നിയന്ത്രിക്കേണ്ടിവന്നത് ഇതാദ്യമാണെന്ന് ലാൽജി പറയുന്നു. കസേരയിലിരുന്ന് പെൻഷൻ എറണാകുളം ട്രഷറിയിൽ ഇത്തവണ പെൻഷൻ വാങ്ങാനും നല്ല തിരക്കുണ്ടായി. ലാൽജിയും സംഘവും വിവരമറിഞ്ഞെത്തി. പെൻഷൻ വാങ്ങാനെത്തിയവർക്ക് നിൽക്കാൻ തറയിൽ വട്ടംവരച്ചു. അപ്പോഴാണ് മറ്റൊരു പ്രശ്നം. പ്രായമായവരല്ലേ, നിൽപ്പ് ബുദ്ധിമുട്ടാണ്. ഉടനെ ഇരുപതോളം കസേരകൾ വരുത്തി. ഓരോ വട്ടത്തിലും കസേരയിട്ടു. ബീഫില്ലാതെ എന്ത് ഈസ്റ്റർ? ഈസ്റ്റർ തലേന്ന് ബീഫ് വാങ്ങാൻ എല്ലാ മാർക്കറ്റിലും ഇടിയോടിടിയായിരുന്നു. എറണാകുളം മാർക്കറ്റിലും വടുതലയിലും പോലീസെത്തുമ്പോൾ ബീഫില്ലാതെ ഈസ്റ്റർ ആഘോഷിക്കില്ലെന്ന മട്ടിലായിരുന്നു ആളുകൾ. എല്ലാ ലോക്കും പൊട്ടുന്നസ്ഥിതി. വിഷുത്തലേന്ന് പച്ചക്കറികൾ വാങ്ങാൻ എറണാകുളം മാർക്കറ്റിലും അതേ സാഹചര്യമായിരുന്നു. നിയന്ത്രിക്കേണ്ടിവന്നത് മൊത്തക്കച്ചവടക്കാരെയാണെന്നു മാത്രം. തോക്കിന് പകരം ചോക്കായിരുന്നു രണ്ടിടത്തും പ്രയോഗിച്ചത്. വഴിയിൽ വട്ടംവരച്ചു. പുതുവത്സരത്തലേന്ന് ബിവറേജസ് അടയ്ക്കുന്നതിനുമുമ്പ് ഓടിയെത്തുന്നവരുണ്ട്. ഒമ്പതുമണിവരെ എത്തുന്നവർക്ക് ടോക്കൺ ലഭിക്കും. പിന്നീട് വരുന്നവർ പോലീസിനോട് കെഞ്ചും. ചിലപ്പോൾ ശുപാർശ വിളികൾവരും. 'ഒരു ടോക്കൺ കൊടുക്കാമോ?' കാര്യവട്ടം കാമ്പസിൽ പഠിക്കുന്ന കാലത്ത് മമ്മൂട്ടിയുടെ 'അമരം' കാണാൻ തിരുവനന്തപുരത്ത് പോയതും അദ്ദേഹം ഓർക്കുന്നു. താനുൾപ്പെടെ വിരിനിന്നവർക്ക് മുകളിലൂടെ അവസാനനിമിഷം കുറെപ്പേർ ഇടിച്ചുകയറിയപ്പോൾ തർക്കവും ബഹളവുമായി. കാലം കടന്നുപോയി. ഇപ്പോൾ ക്യൂ നിയന്ത്രിക്കുന്നതിന്റെ അമരത്താണ് അദ്ദേഹം. Content Highlight: Long queue for repair mobile phone


from mathrubhumi.latestnews.rssfeed https://ift.tt/3bsQdfi
via IFTTT