Breaking

Wednesday, April 8, 2020

സൗദിയില്‍ രണ്ട് ലക്ഷംപേരില്‍ വരെ കൊറോണ എത്തിയേക്കുമെന്ന് ആരോഗ്യ മന്ത്രി

റിയാദ്: സൗദി അറേബ്യയിൽ കൊറോണ രോഗികളുടെ എണ്ണം ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം വരെ ആയേക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ജനം കർഫ്യൂവും സാമൂഹിക അകലവും പാലിക്കുന്നതിനനുസരിച്ചായിരിക്കും രോഗികളുടെ എണ്ണത്തിലെ വർധനവെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ ഉത്തരവാദിത്തം നിലനിർത്തുന്നതോടൊപ്പം മഹാമാരി തടയുന്നതിനുള്ള നിശ്ചയാദാർഢ്യവും ഒരു സമൂഹമെന്ന നിലയിൽ വേണം. അത്തരത്തിലുള്ള നിർണായക നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത് സൗദി ആരോഗ്യ മന്ത്രി തൗഫീഖ് അൽ റബ്യഹ് പറഞ്ഞു. സൗദിയിൽ നിലവിൽ 2795 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 41 പേർ മരിക്കുകയുമുണ്ടായി. കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ട് രാജ്യത്ത് നടത്തിയ നാല് പഠനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെ ആകുമെന്ന് പറയുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. Content Highlights:Number of coronavirus cases in Saudi Arabia could hit 200,000, says health minister


from mathrubhumi.latestnews.rssfeed https://ift.tt/2VfS9AW
via IFTTT