Breaking

Monday, April 6, 2020

വ്യാപാരിക്ക് കൊറോണ; ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളിമാര്‍ക്കറ്റായ നാസിക്‌ അടച്ചു

മുംബൈ: കൊറോണ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മാർക്കറ്റായ നാസിക്ക് അടച്ചു. ലാസൽഗാവ് മാർക്കറ്റിലെ കച്ചവടക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് മാർക്കറ്റ് അടച്ചത്. ദിനംപ്രതി ശരാശരി 35000 ക്വിന്റൽ ഉള്ളി വ്യാപാരം നടക്കുന്ന മാർക്കറ്റാണ് ഇത്. വ്യാപാരിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ നാസിക്കിലെ മറ്റ് മാർക്കറ്റുകളും അടച്ചിടാനുള്ള തീരുമാനത്തിലാണ് സർക്കാർ. കൂടുതൽപേരിലേക്ക് രോഗവ്യാപനം തടയുന്നതിന് വേണ്ടിയാണ് നടപടി. അതേ സമയം മാർക്കറ്റ് അടച്ചിടുന്നതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ഉള്ളി എത്തിക്കുന്ന പ്രധാനമാർക്കറ്റുകളിലൊന്നാണ് നാസിക്ക്. ഉള്ളി ക്ഷാമത്തിനും വിലക്കയറ്റത്തിനും സാധ്യതയുണ്ട്. അടച്ചിടുന്ന മാർക്കറ്റുകൾ എന്ന് തുറക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. Content Highlights:seller tested corona positive asias biggest onion market closed


from mathrubhumi.latestnews.rssfeed https://ift.tt/3bYxRCH
via IFTTT